HOME
DETAILS

നിലമ്പൂര്‍ താലൂക്കിലും എന്‍.പി.ആര്‍ വിവരശേഖരണത്തിന് നടപടി

  
backup
January 28 2020 | 18:01 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%8e

നിലമ്പൂര്‍: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) വിവര ശേഖരണത്തിന് ജീവനക്കാരെ ആവശ്യപ്പെട്ട് വിവിധ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് നിലമ്പൂര്‍ തഹസില്‍ദാറും കത്തയച്ചു. എന്നാല്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കത്തു പിന്‍വലിച്ചു.
മഞ്ചേരിയിലെ വിവാദ നടപടിക്കു പിന്നാലെ നിലമ്പൂര്‍ താലൂക്കിലെ തിരുവാലി, പുള്ളിപ്പാടം വില്ലേജുകളിലെ സ്‌കൂളിലേക്കാണ് തഹസില്‍ദാര്‍ കത്തയച്ചത്.
തഹസില്‍ദാര്‍ ഒപ്പിട്ട കത്തില്‍ എന്‍.പി.ആര്‍ പരാമര്‍ശമില്ലെങ്കിലും ഇതോടൊപ്പം നല്‍കിയ സംസ്ഥാന സെന്‍സെസ് ഓപറേഷന്‍ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പിലാണ് എന്‍.പി.ആര്‍ പരാമര്‍ശിക്കുന്നത്. ഇതു വെട്ടുകയോ തിരുത്തുകയോ ചെയ്യാതെയാണ് സ്‌കൂളുകളിലേക്ക് നല്‍കിയത്.
അതാത് വില്ലേജ് ഓഫിസര്‍മാരാണ് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് തഹസില്‍ദാറുടെ സര്‍ക്കുലര്‍ എത്തിച്ചത്. എന്‍.പി.ആര്‍ വിവരശേഖരണത്തിനും തുടര്‍നടപടികള്‍ക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ തഹസില്‍ദാറോട് വിശദീകരണം ആവശ്യപ്പെട്ടു. ഇന്നലെ തഹസില്‍ദാര്‍മാരെ കലക്ടറേറ്റിലേക്ക് വിളിപ്പിക്കുകയും എന്‍.പി.ആര്‍ സംബന്ധിച്ച നയം അറിയിക്കുകയും ചെയ്തു. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ചു തന്ന സര്‍ക്കുലര്‍ അതേപടി സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago