HOME
DETAILS

ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരിശീലനം നല്‍കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

  
backup
January 12 2019 | 05:01 AM

%e0%b4%86%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d

തിരൂര്‍: ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി സുരക്ഷാ ചുമതല നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രകൃതിക്ഷോഭത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായ തുക കൈമാറുന്ന താനൂര്‍ ഉണ്യാലിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ഗ്രാമങ്ങളില്‍ നിന്നും 15 വീതം മത്സ്യത്തൊഴിലാളികളെ ഇതിനായി തെരഞ്ഞെടുക്കും. പരപ്പനങ്ങാടിയില്‍ 131 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ പ്രവൃത്തി ഈ വര്‍ഷം തന്നെ തുടങ്ങും. ഉണ്യാലില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്കും കായിക താരങ്ങള്‍ക്കുമായി സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.
പൊതുസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാര്യക്ഷമമായ സ്ഥിരം സംവിധാനം വേണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലാദ്യമായാണ് പ്രകൃതിദുരന്തത്തില്‍ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നാകെ ഇത്രയും ധനസഹായ തുക അനുവദിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ജില്ലയിലെ 39 മത്സ്യബന്ധന വള്ളങ്ങള്‍ക്കാണ് രണ്ട് കോടി മുപ്പത് ലക്ഷത്തി നാല്‍പ്പത്തിഅയ്യായിരത്തി എഴുപത്തിയഞ്ച് രൂപയുടെ ധനസഹായം അനുവദിച്ചത്. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ റസാഖ്, വൈസ് പ്രസിഡന്റ് കെ.വി സിദ്ദീഖ്, സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി സൈതലവി, മത്സ്യഫെഡ് ഡയറക്ടര്‍ കെ.കെ സതീഷ്‌കുമാര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം;  സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്

Kerala
  •  8 days ago
No Image

സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദ​ഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ

International
  •  8 days ago
No Image

2024 ൽ 230 കോടി ദിർഹം വരുമാനവുമായി 'സാലിക്'; രേഖപ്പെടുത്തിയത് 8.7 ശതമാനത്തിന്റെ വളർച്ച

uae
  •  8 days ago
No Image

ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം

uae
  •  8 days ago
No Image

പാകിസ്ഥാനില്‍സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 12 മരണം, കൊല്ലപ്പെട്ടവരില്‍ ഏഴ് കുഞ്ഞുങ്ങള്‍ 

International
  •  8 days ago
No Image

ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്‌കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു

International
  •  9 days ago
No Image

ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ

Kerala
  •  9 days ago
No Image

‍കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം

latest
  •  9 days ago
No Image

സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്

Saudi-arabia
  •  9 days ago
No Image

സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ

Cricket
  •  9 days ago