വാടാനപ്പള്ളിയിലെ സംഘര്‍ഷം: ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി പിടിയില്‍
വാടാനപ്പള്ളി: കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ത്താലിനിടെ വാടാനപ്പള്ളി ഗണേശമംഗലത്ത് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൂടി വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ തളിക്കുളം പുത്തന്‍തോട് താമസിക്കുന വാടാനപ്പള്ളി ബീച്ച് അറക്കവീട്ടില്‍ റഹ്മത്തലി (39)യെയാണ് ഇന്നലെ വാടാനപ്പള്ളി എസ്. ഐയുടെ നേതൃത്യത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജനുവരി മൂന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടലിനു സംരക്ഷണം നല്‍കാനായി എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ അനുകൂലികളായ ബി.ജെ.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു.
ബി.ജെ.പിക്കാരായ രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ഒരാളെ കത്തികൊണ്ട് വരഞ്ഞ് മുറിവേല്പിക്കുകയും ചെയ്തു. കല്ലേറില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൂടി പരുക്കേറ്റു. 50ഓളം പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. അന്വേഷണം തുടരുകയാണ്.
സംഘര്‍ഷത്തില്‍ ഇതുവരെ ഒന്‍പത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും ,അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."