HOME
DETAILS

ബഹ്‌റൈനിലെ ഇഫ്താര്‍സംഗമം ശ്രദ്ധേയമാകുന്നു

  
backup
June 13 2016 | 15:06 PM

samstha-coordinated-ifthar-in-bahrain

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ബഹു ജനങ്ങള്‍ക്കായി സംഘടിപ്പിച്ചു വരുന്ന മനാമയിലെ പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന ബഹ്‌റൈന്‍ തലസ്ഥാന നഗരിയിലെ ഈ ഇഫ്താര്‍ സംഗമം റമസാന്‍ 30 ദിവസവും തുടരുമെന്നതും ഇതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു പ്രചരണവുമില്ലാതെ മനാമ കേന്ദ്രീകരിച്ചു നടന്നുവരുന്ന ഈ പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്‌റസാ ഹാളിലാണ് നടക്കുന്നത്. റമളാന്‍ ആരംഭിച്ചതു മുതല്‍ എല്ലാ ദിവസവും ഇവിടെ നോമ്പുതുറക്കായി എത്തുന്ന എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ഇവിടെ സജ്ജീകരിക്കപ്പെടുന്നുണ്ടെന്നതും ഈ ഇഫ്താറിന്റെ സവിശേഷതയാണ്.

കേവലം ഒരു ഇഫ്താര്‍ ചടങ്ങ് എന്നതിനപ്പുറം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്ന ഉദ്‌ബോധന പ്രഭാഷണവും തുടര്‍ന്നുള്ള സമൂഹ പ്രാര്‍ത്ഥനകളും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു. കൂടാതെ, പ്രാര്‍ത്ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താര്‍ സമയത്തുള്ള സമൂഹ പ്രാര്‍ത്ഥനക്കും പ്രഭാഷണങ്ങള്‍ക്കും സമസ്ത പ്രസിഡന്റ് കൂടിയായ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങളാണ് മിക്ക ദിവസവും നേതൃത്വം നല്‍കി വരുന്നത്.

ഫക്‌റുദ്ധീന്‍ തങ്ങളെ കൂടാതെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഭാരവാഹികളും മദ്‌റസാ അദ്ധ്യാപകരും പണ്ഡിതന്മാരും നേതാക്കളുമടങ്ങുന്ന ഒരു നിരയുടെ സാന്നിധ്യവും ഇഫ്താര്‍ ചടങ്ങിനെ സമ്പന്നമാക്കുന്നുണ്ട്. പ്രതിദിനം വന്‍ സാമ്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ ഇഫ്താറിന്റെ ചിലവുകള്‍ വഹിക്കുന്നതും ഉദാരമതികളായ വിശ്വാസികളും പ്രവാസികളായ ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുമാണ്.

സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്‌റസാ അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താര്‍ ഒരുക്കങ്ങള്‍ ഇവിടെ നടന്നുവരുന്നത്. കൂടാതെ ഇഫ്താറിനോടനുബന്ധിച്ച് വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വളണ്ടിയര്‍ ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാദിവസവും നോമ്പു തുറക്കു ശേഷം ഇവിടെ തന്നെ മഗ്‌രിബ് നമസ്‌കാരത്തിനുള്ള സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ദിവസവും രാത്രി എട്ടു മണിയോടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നിസ്‌കാരവും ഇവിടെ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതിനാല്‍ നിരവധി സഹോദരിമാരാണ് ഈ സൗകര്യം ഓരോ ദിവസവും ഉപയോഗപ്പെടുത്തി വരുന്നത്.

കൂടാതെ തൊട്ടടുത്തള്ള സമസ്ത പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10 മണിക്ക് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമസ്ത മദ്‌റസാ മുഅല്ലിം കൂടിയായ ഉസ്താദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഈ നമസ്‌കാരത്തിന് പള്ളി നിറഞ്ഞൊഴുകിയാണ് വിശ്വാസികള്‍ സംബന്ധിച്ചു വരുന്നത്.


പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ക്കു പുറമെ എല്ലാ വ്യാഴാഴ്ച രാത്രിയിലും സ്വലാത്ത് മജ്‌ലിസ്, മതപഠന ക്ലാസ്സുകള്‍, വിവിധ ജീവകാരുണ്ണ്യ- സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നു വരുന്നുണ്ട്.



Photo-2-Samastha-daily-ifta
 പ്രതിദിന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago