രണ്ട് ഡ്രൈവര്‍മാരില്ലെങ്കില്‍ ദീര്‍ഘദൂര ടാങ്കര്‍ ലോറികള്‍ക്ക് പിടിവീഴും
കാക്കനാട്: രണ്ടു ഡ്രൈവര്‍മാരില്ലാതെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി ശക്തമാക്കുന്നു. ഇത്തരം വാഹനം പിടിച്ചെടുക്കാനാണ് വകുപ്പിന്റെ തീരുമാനം. രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡിലും ദേശീയപാതയിലും കൂടിവന്നതിനെ തുടര്‍ന്നാണിത്.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാണ് ചട്ടം. ഈ നിയമം ലംഘിക്കുന്ന വാഹനങ്ങളാണ് പിടിച്ചെടുക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ടാങ്കര്‍ ലോറികള്‍ക്ക് പോകാന്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി പോലും ലംഘിച്ചാണ് മരണപാച്ചില്‍.
നിയമാനുസൃതം സഞ്ചരിച്ചാല്‍ പോലും അപകട സാധ്യതയുള്ള ടാങ്കര്‍ലോറികളാണ് റോഡിലൂടെ ചീറിപായുന്നത്. ചട്ടപ്രകാരം ടാങ്കര്‍ ലോറികള്‍ കടന്നുപോകുന്ന വഴിയിലെ പോലീസ് സ്‌റ്റേഷനിലും ഫയര്‍സ്റ്റേഷനിലും മുന്‍കൂട്ടി വിവരം അറിയിക്കണം. എന്നാല്‍ ഈ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ടാങ്കറുകള്‍ റോഡിലൂടെ മരണപാച്ചില്‍ നടത്തുന്നത്. പകല്‍ സമയങ്ങളില്‍ പോലും എട്ടും പത്തും ചക്രമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ റോഡിലൂടെ ഭീതിപരത്തി പായുന്നത്.
സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ എല്‍പിജി ടാങ്കര്‍ അപകടങ്ങളെ ത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ ആറു വരെയും കോര്‍പ്പറേഷന്‍, നഗരസഭാ പരിധികള്‍ക്കുള്ളില്‍ ഈ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ ഉത്തരവ് മാനിക്കാതെയാണ് ജില്ലയില്‍ ബുള്ളറ്റ് ടാങ്കറുകള്‍ അപകടകരമാംവിധം പായുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."