
കാര്യോപദേശക സമിതി തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത് നിര്‍ഭാഗ്യകരം: സ്പീക്കര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭ കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് സമിതി യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച നടപടി നിര്‍ഭാഗ്യകരവും സഭയുടെ അന്തസിനു നിരക്കാത്തതുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ റൂളിങ്. ഇതു സഭയുടെ അവകാശലംഘനത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ പര്യാപ്തമായതാണ്. ഇത്തരം പ്രശ്‌നങ്ങളെന്നും ഭാവിയില്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാര്യോപദേശക സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സമിതി തീരുമാനങ്ങള്‍ പുറത്തുപറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതുസംബന്ധിച്ച മറുപടിക്കായി മാധ്യമപ്രവര്‍ത്തകര്‍ നിയമ മന്ത്രി എ.കെ ബാലനെ സമീപിക്കുകയും ചെയ്തു. മന്ത്രി ബാലന്റെ നടപടിക്കെതിരേ റൂളിങുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് അംഗം എം. ഉമ്മര്‍ കഴിഞ്ഞ ദിവസം ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നു. വിഡിയോ ക്ലിപ്പിങുകള്‍ പരിശോധിച്ചതില്‍ കാര്യോപദേശക സമിതി യോഗ തീരുമാനങ്ങളെപ്പറ്റി മന്ത്രി പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങള്‍ നമ്മിലേക്ക് കിനിഞ്ഞിറങ്ങുകയും നമ്മള്‍ മാധ്യമങ്ങളാല്‍ വളഞ്ഞുവയ്ക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നമ്മളുള്ളതെന്ന് എല്ലാവരും ജാഗ്രതയോടെ കാണണമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.
മന്ത്രി ബാലന്‍ കാര്യോപദേശകസമിതി തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു പ്രതിപക്ഷനേതാവ് മീഡിയറൂമില്‍ വാര്‍ത്താസമ്മേളനം നടത്തിയതും കാര്യോപദേശകസമിതിയിലെ ചര്‍ച്ചയുടെ വിശദാംശം വിശദീകരിച്ചതുമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിരാകരിച്ചതിനു പിന്നില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും സമിതി തീരുമാനവും ചര്‍ച്ചയും സംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങളുള്‍പ്പെടുത്തി.
നിയമസഭാസമിതികളുടെ കാര്യത്തില്‍ പൊതുവായും കാര്യോപദേശകസമിതിയുടെ കാര്യത്തില്‍ പ്രത്യേകമായും രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതും അതുവഴി സഭയുടെയും സമിതികളുടെയും പ്രത്യേകാവകാശം ലംഘിച്ചതും സംബന്ധിച്ച് കാര്യമായ പരാതികളൊന്നും കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടില്ല.
അതിനാല്‍ അക്കാര്യത്തില്‍ പ്രത്യേക റൂളിങുകളുമുണ്ടായതായി തോന്നുന്നില്ല. മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും സഭയുടെ അവകാശങ്ങളും അധികാരവും അതുപോലെ തന്നെ പ്രധാനമാണ്.
സഭ അംഗീകരിച്ചിട്ടില്ലാത്ത കാര്യോപദേശകസമിതിയുടെ റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന തരത്തില്‍ അവസരമായി മാറിയത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'തരൂര്‍ വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; പരിഹസിച്ച് കെ.മുരളീധരന്‍
Kerala
• 15 days ago
യുഎഇയിലെ ആദ്യ അല്‍ബിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
uae
• 15 days ago
എന്തിനാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത്: അശ്വിൻ
Football
• 15 days ago
അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ
Football
• 15 days ago
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും
Kerala
• 15 days ago
കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....
Business
• 15 days ago
ഗെച്ച് റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 15 days ago
എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം
Cricket
• 15 days ago
മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
Kerala
• 15 days ago
2025ലെ ഹജ്ജ് കെട്ടിട രജിസ്‌ട്രേഷനുള്ള അവസാന തീയതി നീട്ടി സഊദി
uae
• 15 days ago
'കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്‍ച്ച';പ്രദേശത്ത് വൈദ്യുതി നിലച്ചത് തിരിച്ചടിയായി, പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലിസ്
Kerala
• 15 days ago
ഇനി ഷോപ്പിംഗ് മാമാങ്കം; റമദാനിന്റെ തുടക്കത്തില്‍ 65 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ദുബൈ മാള്‍
uae
• 15 days ago
'വെളിച്ചം പരത്തുന്ന ഗുരുനാഥന്'; ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സ്വന്തമാക്കി സഊദി സ്വദേശി
uae
• 15 days ago
പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം
National
• 15 days ago
ഗസ്സ വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും
Kerala
• 15 days ago
ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു
uae
• 15 days ago
വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം
Kerala
• 15 days ago
വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി
Kerala
• 15 days ago
അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയ്യാര്‍
Kerala
• 15 days ago
ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ്
Cricket
• 15 days ago
വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്
latest
• 15 days ago