HOME
DETAILS

ജില്ലയിലെ ബാങ്കുകളില്‍ പരിശോധന ഇന്നു തുടങ്ങും

  
backup
June 13 2016 | 20:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാസഹകരണ ബാങ്കുകളിലും സംഘങ്ങളിലും പരിശോധന നടത്തുന്നതിനായി സഹകരണവകുപ്പ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ 85 ഓളം പേര്‍ വരുന്ന അന്വേഷണ സ്‌ക്വാഡ് ചൊവ്വാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.
മുട്ടത്തൊടി ബാങ്കില്‍ മാത്രമല്ല ജില്ലയിലെ മറ്റ് സഹകരണബാങ്കുകളിലും സമാനരീതിയില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സഹകരണവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.
സ്വര്‍ണ്ണപ്പണയം സ്വീകരിക്കുന്ന ബാങ്കുകളിലും സഹകരണസംഘങ്ങളിലുമാണ് സംഘം പരിശോധന നടത്തുക. പത്ത് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കും നടപടിക്രമങ്ങള്‍. ജില്ലയിലെ 63 സഹകരണ ബാങ്കുകളിലും അതിന്റെ ശാഖകളിലും ജില്ലാ സഹകരണ ബാങ്കിലും അതിന്റെ ശാഖകളിലുമെല്ലാം പരിശോധന നടത്തും. ഇതോടൊപ്പം തന്നെ എംപ്ലോയീസ് സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍, ക്ഷേമസംഘങ്ങള്‍, വനിതാ സംഘങ്ങള്‍ തുടങ്ങി സ്വര്‍ണ്ണപണയ ഇടപാടുകള്‍ നടത്തുന്ന എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. രണ്ടോ അതിലധികമോ അപ്രൈസര്‍മാരെയും പരിശോധക സംഘത്തില്‍ ഉള്‍പ്പെടുത്തും.
മുട്ടത്തൊടി ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടക്കാന്‍ ഇടവന്നതു തന്നെ അപ്രൈസര്‍മാര്‍ ഒത്താശ നല്‍കിയതുകൊണ്ടാണ്. പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഒന്നിലധികം അപ്രൈസര്‍മാരെ സംഘത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാജ സ്വര്‍ണ്ണപ്പണയമുണ്ടെങ്കില്‍ അതുമൂലം സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നഷ്ടമുണ്ടാകാതിരിക്കാനാണ് സഹകരണ വകുപ്പിന്റെ ശ്രമം. മുട്ടത്തൊടി ബാങ്ക് ശാഖാ മാനേജരെ അന്വേഷണ സംഘം ചോദ്യം ചെയ്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago