HOME
DETAILS

ചൈനയിലെ പൗരന്മാര്‍ക്ക് കാനഡയുടെ മുന്നറിയിപ്പ്

  
backup
January 15 2019 | 19:01 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

ടോറന്‍ഡോ: ലഹരിക്കടത്ത് കേസില്‍ കാനഡ പൗരന് ചൈന വധശിക്ഷ വിധിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായി. ചൈനയിലുള്ള പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രദേശിക നിയമങ്ങള്‍ ഏകപക്ഷീയമായി ഉപയോഗിക്കുന്നതിനാല്‍ കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ലഹരിക്കടത്ത് കേസില്‍ കാനഡ പൗരനായ റോബര്‍ട്ട് ലോയിഡ് ഷില്ലെന്‍ബര്‍ഗിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചത്. 15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഷെല്ലന്‍ ബര്‍ഗിന് ദലിയാന്‍ ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞുപോയെന്നുള്ള ഹരജിയിലാണ് കോടതി വിധി. കോടതി വിധിക്കെതിരേ കാനഡ പ്രധാനമന്ത്രി ജസ്റ്റന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. പൗരനെതിരേ ഏകപക്ഷീയമായാണ് ചൈന ശിക്ഷ വിധിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ട്രൂഡോയുടെ കുറ്റപ്പെടുത്തലിനെ ചൈന നിരസിച്ചു. ഇത്തരത്തില്‍ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തുന്നത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവസാനിപ്പിക്കണമെന്നും ഇരട്ട നിലപാടാണ് കാനഡ സ്വീകരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ചൈനയില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് അനാവശ്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. ചൈനീസ് നിയമങ്ങള്‍ അനുസരിക്കുന്ന കാലത്തോളം കാനഡ പൗരന്മാര്‍ രാജ്യത്ത് സുരക്ഷിതമായിരിക്കും.
ചൈനയിലെ ജുഡിഷ്യല്‍ പരമാധികാരത്തെ കാനഡ ബഹുമാനിക്കണം. സ്വന്തം പൗരന്മാര്‍ക്ക് ചൈനയില്‍ ലഹരിക്കടത്തില്‍ ഏര്‍പ്പെടരുതെന്നുള്ള നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യു.എസിലേക്കും സഖ്യരാഷ്ട്രങ്ങളിലേക്കുമുള്ള ബിസിനസ് യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരിന് കീഴിലുള്ള വാണിജ്യ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു ചൈന മുന്നറിയിപ്പ് നല്‍കി. യു.കെ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago