കൊടിഞ്ഞിയില്‍ സിംഹവാലന്‍കുരങ്ങ്!!!
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ സിംഹവാലന്‍ കുരങ്ങ് നാട്ടുകാര്‍ക്ക് കൗതുകമായി. കോറ്റത്തങ്ങാടി കുറുപ്പിന്‍താഴത്ത് കിഴുവീട്ടില്‍ നളിനാക്ഷന്റെ വീടിന്റെ പരിസരത്താണ് കഴിഞ്ഞദിവസം കുരങ്ങിനെ കണ്ടെത്തിയത്. കറുത്ത നിറത്തിലുള്ള മുഖവും മറ്റു ശരീര ഭാഗങ്ങളില്‍ വെളുത്തതും കറുത്തതുമായ രോമങ്ങളും രണ്ട് മീറ്ററോളം നീളമുള്ള വാലുമാണ് ഈ കുരങ്ങിനുള്ളത്. പശ്ചിമ ഘട്ടത്തില്‍മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള ഇവയെ തമിഴ്‌നാട്ടിലെ കളക്കാട്മുണ്ടന്തുറൈ വന്യജീവി സങ്കേതം ഉള്‍പ്പെടെയുള്ള ആശാംബൂ മലനിരകളിലും കേരളത്തില്‍ സൈലന്റ് വാലിയിലുമാണ് കാണപ്പെടുന്നത്.
വനപ്രദേശങ്ങളില്‍ നിന്നു ഏറെ ദൂരെ സ്ഥിതിചെയ്യുന്ന കൊടിഞ്ഞിഗ്രാമത്തില്‍ എങ്ങനെ ഈ കുരങ്ങെത്തി എന്ന ആശ്ചര്യത്തിലാണ് നാട്ടുകാര്‍. ഇത്തരത്തില്‍ മൂന്നണ്ണമുണ്ടെന്നാണ് പരിസരവാസികള്‍പറയുന്നത്. എന്നാല്‍ കൊടിഞ്ഞിയില്‍ കണ്ടെത്തിയത് സിംഹവാലന്‍ കുരങ്ങ് തന്നെയാണോ എന്നകാര്യത്തില്‍ അഭിപ്രായവ്യത്യാസവുമുണ്ട്. വനംവകുപ്പധികൃതരെ വിവരമറിയിച്ചെങ്കിലും ഇതേവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."