HOME
DETAILS
MAL
ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ശിവസേന
backup
February 07 2020 | 01:02 AM
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു കോടതി ഉത്തരവ് പ്രകാരമുള്ള സമിതിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നു ശിവസേന. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം ഇപ്പോള്‍ ാഘോഷമായി പ്രഖ്യാപിച്ചതെന്നും ശിവസേനാ മുഖപത്രം സാമ്ന ആരോപിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണ് മോദിയെന്നും അദ്ദേഹത്തിന്റെ പേരില്‍ കുറച്ചു സീറ്റുകള്‍ പിടിക്കാനാണ് ശ്രമമെന്നും ആരോപിച്ച ശിവസേന, 2020ലെ ഡല്‍ഹി തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി രാമക്ഷേത്രത്തിനു തറക്കല്ലിടുന്ന പണിയാണെങ്കില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നും പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."