വധശ്രമം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇരിട്ടി: എന്‍.ഡി.എഫ് മുന്‍ ജില്ലാ കമ്മിറ്റിയംഗത്തെ വധിക്കാന്‍ ശ്രമിച്ചകേസിലും അക്രമിച്ചു പണം കവര്‍ന്ന സംഭവത്തിലും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.
ബംഗളൂരുവില്‍ വ്യാപാരിയായ പുന്നാട് പുറപ്പാറയിലെ എന്‍.പി മുഹമ്മദി (52)നെ ആക്രമിച്ചു പണം കവര്‍ന്ന കേസിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പുന്നാട് കുളങ്ങരക്കണ്ടി ഹൗസില്‍ കെ.കെ ഇസ്മാഈല്‍ (47), പുന്നാട് ഫാസില മന്‍സിലില്‍ ഫയാസ് (24), പുന്നാട് പള്ളിപറമ്പില്‍ ഹൗസില്‍ ഹൈദരാലി (39) എന്നിവരെ ഇരിട്ടി എസ്.ഐ പി.എം സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ പിടിയിലായ പുന്നാട്ടെ കെ.കെ ഷാഫി (32) റിമാന്‍ഡിലാണ്. ജനുവരി 10ന് പുന്നാട് ജുമാമസ്ജിദിനടുത്ത മദ്റസാ സ്റ്റേജിലാണ് നാലംഗ സംഘം മുഹമ്മദിനെ മാരകായുധങ്ങളായി അക്രമിച്ചത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."