HOME
DETAILS
MAL
അതിവേഗ റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കും
backup
February 08 2020 | 04:02 AM
തിരുവനന്തപുരം: നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാക്കുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും.
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഗ്രീന്‍ ഫീല്‍ഡ് റെയില്‍പാത യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആകാശ സര്‍വേ പൂര്‍ത്തിയായി. അടുത്തതായി അലൈന്‍മെന്റ് നിശ്ചയിക്കും. ഭൂമി ഏറ്റെടുത്തുകഴിഞ്ഞാല്‍ മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാകും.
ഈ പദ്ധതിയില്‍ മുതല്‍മുടക്ക് നടത്താന്‍ പല രാജ്യാന്തര ഏജന്‍സികളും തയാറായിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ നാല് മണിക്കൂര്‍കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത്‌നിന്ന് കാസര്‍കോട്ട് എത്താമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."