
പട്രോളിങ്ങിന് ഇറങ്ങിയ തീരദേശ പൊലിസ് ബോട്ട് അര്‍ധരാത്രി കടലില്‍ പണിമുടക്കി
വിഴിഞ്ഞം: വി.ഐ.പി പട്രോളിങിന് ഇറങ്ങിയ തീരദേശപൊലിസ് ബോട്ട് അര്‍ധരാത്രി കടലില്‍ പണിമുടക്കി. എങ്ങോട്ടെന്നില്ലാതെ ഒഴുകിയ ബോട്ടിനെയും പൊലിസുകാരെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തി രക്ഷിച്ച് കരക്കെത്തിച്ചു.
വെട്ടവും വെളിച്ചവുമില്ലാത്ത ബോട്ടില്‍ രാത്രിയില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പട്രോളിങിന് പോയ തീരദേശ പൊലിസ് സംഘമാണ് കടലില്‍ കുടുങ്ങിയത്. എന്‍ജിന്‍
നിലച്ച് ശക്തമായതിരയടിയില്‍ ആടിയുലഞ്ഞ ബോട്ട് നിയന്ത്രണം തെറ്റിയ ഒഴുകിയതോടെ ബോട്ടില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ ഉള്‍പ്പെട്ട അഞ്ച് പേരും രക്ഷക്കായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായം തേടി. വിഴിഞ്ഞത്തെ പട്രോള്‍ ബോട്ട് കേടായതിനെ തുടര്‍ന്ന് പൂവാര്‍ തീരദേശ പൊലിസിന്റെ ബോട്ട് കടം വാങ്ങി കടലില്‍ ഇറങ്ങിയ വിഴിഞ്ഞത്തെ തീരദേശപൊലിസുകാരണ് രാത്രിയില്‍ ഏറെ
നേരംവെള്ളം കുടിച്ചത്.
ഹെഡ് ലൈറ്റോ, വൈപ്പറോ, മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത പഴഞ്ചന്‍ബോട്ടില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രധാന മന്ത്രി വന്നതുമായി ബന്ധപ്പെട്ട വി.ഐ.പി പട്രോളിങിന് എസ്.ഐ ഉള്‍പ്പെട്ട സംഘം രംഗത്തുണ്ടായിരുന്നു.വൈകിട്ടായതോടെ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ പട്രോളിങ്
ബോട്ടിനെ സന്ധ്യയോടെ വിഴിഞ്ഞത്ത് അടുപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെ അടിമലത്തുറ കടലില്‍ ഒരാളുടെ മൃതദേഹം ഒഴുകി നടക്കുന്നതായ മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പുറപ്പെട്ട സംഘമാണ് കൂരിരുട്ടില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍
കുടുങ്ങിയത്.
ബോട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ തിരയടിയും തുടങ്ങിയതോടെ ജീവനക്കാര്‍ ഭീതിയിലായി. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സഹായത്തിന് വിളിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മറൈന്‍ എന്‍ഫോഴ്‌സിന്റെ ബോട്ടെത്തി പൊലിസുകാരെയും ബോട്ടിനെയും കരക്കെത്തിച്ചു. നിരവധി തവണ അപകടത്തില്‍പ്പെട്ട തീരദേശ പൊലിസിന്റെ ബോട്ടുകളെ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി കടലില്‍ ഇറക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരവധി തവണ പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതോടെ ജീവന്‍ കൈയില്‍ പിടിച്ച് പട്രോളിങിനിറങ്ങേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 3 days ago
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു
qatar
• 3 days ago
സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്
Business
• 3 days ago
ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
• 3 days ago
ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ
International
• 3 days ago
ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ
uae
• 3 days ago
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു
Cricket
• 3 days ago
കൊച്ചി തുറമുഖത്ത് വൻ തീപിടിത്തം; കൺവെയർ ബെൽറ്റിൽ നിന്ന് സൾഫറിലേക്കു തീ പടർന്നു
Kerala
• 3 days ago
റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്
uae
• 3 days ago
സാധാ കോടീശ്വരന്മാരല്ല സൂപ്പർ ശതകോടീശ്വരന്മാർ; പട്ടികയിൽ അംബാനിയും അദാനിയും, കൂട്ടത്തിൽ ഒന്നാമൻ ആര്?
latest
• 3 days ago.jpg?w=200&q=75)
പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം
Kerala
• 3 days ago
ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നു; മമത ബാനർജി
National
• 3 days ago
ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു; യുഎഇ-ഒമാൻ യാത്ര ഇനി എളുപ്പമാകും
uae
• 3 days ago
ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിലുദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികൾ ആക്രമിച്ചു
Kerala
• 3 days ago
പിഎസ്സി ജോലികൾക്ക് എസ്.പി.സി കേഡറ്റുകൾക്ക് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം
Kerala
• 3 days ago
വിദേശ യാത്ര ഇനി പോക്കറ്റ് കാലിയാക്കും; കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ചെലവ് വർധിക്കും; കാരണമറിയാം
uae
• 4 days ago
റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി
latest
• 4 days ago
നിയമവിരുദ്ധ ധനസമാഹരണം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയെന്ന് സഊദി ഇസ്ലാമിക കാര്യ മന്ത്രി
Saudi-arabia
• 4 days ago
റമദാനിൽ പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തനസമയം ദീർഘിപ്പിച്ച് ദുബൈ; കൂടുതലറിയാം
uae
• 3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മധ്യവയസ്കൻ അറസ്റ്റിൽ
Kerala
• 3 days ago
ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ഗൈഡ്
uae
• 3 days ago