HOME
DETAILS

എടച്ചേരി-ഇരിങ്ങണ്ണൂര്‍; റോഡ് പ്രവൃത്തി വീണ്ടും നിലച്ചു

  
backup
February 28 2017 | 20:02 PM

%e0%b4%8e%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

 

എടച്ചേരി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എടച്ചേരിയിലെ പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് പ്രവൃത്തി വീണ്ടും നിലച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ വികസന ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ റോഡിന് അനുവദിച്ചിരുന്നു. പുതിയങ്ങാടി മുതല്‍ പനോളിപ്പീടികത്താഴ വരെയുള്ള റോഡ് മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത് ഇരുഭാഗങ്ങളിലും ഓവുചാലുകള്‍ നിര്‍മിച്ച് പണി പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.
എന്നാല്‍ റോഡ് വികസനത്തിനായി അളവെടുപ്പ് മുതല്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇരുവശങ്ങളിലുമുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന മതിലുകള്‍ പൊളിക്കുന്നതിനെതിരേ ഏതാനും വീട്ടുകാര്‍ കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു. ഇതോടെ നിലച്ച റോഡുപണി ചില ഭൂ ഉടമകള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു.
എന്നാല്‍ മറ്റിടങ്ങളില്‍ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തതാണ് വീണ്ടും പ്രവൃത്തി മുടങ്ങാന്‍ കാരണം. ഇന്നലെ മുതല്‍ ജീപ്പ്, ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ സര്‍വിസ് അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ച് സമരത്തിന് തയാറെടുത്തിരിക്കുകയാണ്. അതേസമയം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഈ സര്‍വിസിനെയാണ് ഏറെയും ആശ്രയിക്കുന്നത്.
റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായതോടെ ഈ റൂട്ടിലുള്ള മൂന്നു ബസുകള്‍ സര്‍വിസ് നിര്‍ത്തിയിരുന്നു.
ഇതോടെ യാത്രാപ്രശ്‌നം രൂക്ഷമായതിനിടയിലാണ് റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി ജീപ്പുകളും സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത്. പ്രതിഷേധം ശക്തമായതോടെ പ്രവൃത്തി ഉപേക്ഷിച്ച് കരാറുകാരനും മുങ്ങിയിരിക്കുകയാണിപ്പോള്‍.
ഇതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് നവീകരണം പാതിവഴിയിലായിരിക്കുകയാണ്. ഒന്‍പതു മാസം മുന്‍പാണ് റോഡ് വീതികൂട്ടി റീടാര്‍ ചെയ്യാനുള്ള നടപടിയുണ്ടായത്.
ഇപ്പോള്‍ എട്ടു മീറ്റര്‍ വീതിയുള്ള റോഡ് 10 മീറ്ററും വളവുകള്‍ 12 മീറ്ററായും വീതികൂട്ടി റീടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് അനിശ്ചിതമായി നീളുന്നത്. എത്രയും പെട്ടെന്ന് റോഡ് പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും റോഡ് വികസന സമിതിയും മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  7 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago