മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ 24ന്
ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പിന്റെ വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ 24ന് നടക്കും. രാവിലെ 9.30ന് ആലപ്പുഴ എസ്.ഡി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ മൈതാനത്താണു ട്രയല്‍ നടക്കുന്നത്.
2019-20 അധ്യയനവര്‍ഷത്തെ അഞ്ചാം ക്ലാസിലേക്കും 11ാം ക്ലാസിലേക്കും സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും.
2019 മാര്‍ച്ചില്‍ നാലാം ക്ലാസ്, 10-ാം ക്ലാസ് പരീക്ഷയെഴുതുന്ന എസ്.സി എസ്.ടി വിഭാഗത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ഫോട്ടോ, പഠിക്കുന്ന സ്ഥാപനമേധാവിയില്‍ നിന്ന് ജാതി, ജനനതിയതി എന്നിവയുടെ സാക്ഷ്യപത്രം സഹിതം നിശ്ചിതസമയത്ത് എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04772252548, 9746661446.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."