HOME
DETAILS
MAL
കുഴിച്ചത് വെള്ളത്തിനായി; ലഭിച്ചത് വാതകം
backup
January 17 2019 | 22:01 PM
കാവാലം: കുഴല്‍ക്കിണറിനായി കുഴിച്ചപ്പോള്‍ വെള്ളത്തിനു പകരം ലഭിച്ചത് വാതകം. കാവാലം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പത്തില്‍ച്ചിറ രവീന്ദ്രന്റെ വീട്ടിലാണു കുടിവെള്ളത്തിനായി കുഴല്‍കിണര്‍ നിര്‍മാണം നടക്കുന്നതിനിടെ വാതകം പുറത്തുവന്നത്. 24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണു വാതകം പുറത്തുവന്നു തുടങ്ങിയത്. പാചകവാതകത്തിനു സമമായ ഗന്ധം പ്രദേശത്ത് പരന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ തീപ്പെട്ടി ഉരച്ച് കത്തിച്ചു. ഉടന്‍ തീ ഉണ്ടായി. ഇത് ഏറെനേരം ജ്വലിക്കുകയും ചെയ്തു. പിന്നീട് തീയണച്ച് കുഴല്‍ അടച്ചു സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."