HOME
DETAILS

ലൈംഗികാതിക്രമങ്ങളും സമൂഹ വിചാരണകളും

  
backup
March 01 2017 | 19:03 PM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%82

 


സ്ത്രീകള്‍ക്കെതിരേയുള്ള കൈയേറ്റവും ലൈംഗികാതിക്രമങ്ങളും രോഗാതുരമായ സമൂഹത്തിന്റെ ധാര്‍മിക,സദാചാരബോധവുമായി കൂട്ടിവായിക്കുന്നതു ശരിയല്ല. സ്ത്രീ അപമാനിക്കപ്പെടുമ്പോള്‍ മാത്രമുയരുന്ന പ്രതിഷേധവും ഗൗരവപൂര്‍ണമായ പുനരാലോചനകളും ആത്മവിമര്‍ശനങ്ങളുമൊക്കെ കേരളീയ പൊതുബോധത്തെ ശരിയായ ദിശയിലേക്കു നയിക്കുമെന്നു വിശ്വസിക്കാനാവില്ല.
മാതൃത്വം മറന്നുപോകുന്ന മലയാളികളുടെ മനസിലേക്കു ലൈംഗികതയുടെ ഉള്‍ച്ചൂടു പകരുന്നതില്‍ സാമൂഹിക സംവിധാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചര്‍ച്ചചെയ്യപ്പെടണം. അത്തരത്തിലുള്ള സാമൂഹിക വിരുദ്ധനീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ അടിസ്ഥാനപരമായ മാറ്റം കേരളീയപൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുകയും ചെയ്യണം.
സ്ത്രീകളോടു മാന്യമായി പെരുമാറാനും തൊഴില്‍, സാമൂഹികയിടങ്ങളില്‍ അവരെ ബഹുമാനിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കഴിയുന്ന സാംസ്‌കാരികബോധമാണു വളര്‍ന്നുവരേണ്ടത്. സ്ത്രീകള്‍ക്കെതിരേ അതിക്രമമില്ലാത്ത അവസ്ഥ സൃഷ്ടിക്കാന്‍ പരിഷ്‌കൃതസമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ലൈംഗികാതിക്രമത്തിനു വിധേയയായ ഇരയെ അശ്ലീലതയുടെ കണ്ണുമായി തിരഞ്ഞുപിടിക്കാനുള്ള കെട്ട അഭിനിവേശം മലയാളികളില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്.
ലൈംഗികമായി അതിക്രമിക്കപ്പെട്ട സ്ത്രീയെ പൊതുസമൂഹം സുരക്ഷിതബോധം നല്‍കി ഏറ്റെടുക്കേണ്ടതിനു പകരം ബോധപൂര്‍വമോ അല്ലാതെയോ ഇരയെ മുറിവേല്‍പ്പിക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആക്രമിച്ചവരേക്കാള്‍ ആക്രമിക്കപ്പെട്ടവരെ സംശയത്തോടെയും കുറ്റാരോപണത്തോടെയും സമീപിക്കുന്ന രീതി കേരളീയ പൊതുബോധത്തെ ഗ്രസിച്ച കാഴ്ച ഭീതിതമാണ്.
ലൈംഗികാതിക്രമങ്ങളുടെ വാര്‍ത്തകള്‍ ഇക്കിളിപ്പെടുത്തുന്ന മദാലസാനുഭവങ്ങളായി പകര്‍ന്നുനല്‍കി റേറ്റിങ് വര്‍ധിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ ഇരയുടെ അഭിമാനബോധത്തെയും സാംസ്‌കാരിക നിലവാരത്തെയുമാണു വെല്ലുവിളിക്കുന്നത്. ഇത്തരം വാര്‍ത്തകളുടെ രസച്ചരടുമുറിയാതെ ഓണ്‍ലൈന്‍-നവമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളും രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണമാണ്.
ലൈംഗികാതിക്രമത്തിലെ ഇരയുടെ പേരു വെളിപ്പെടുത്തരുതെന്ന നിയമം കാറ്റില്‍പറത്തിയാണു നവമാധ്യമങ്ങള്‍ വേട്ടയാടുന്നത്. സ്ത്രീ-പുരുഷബന്ധം ഭീതിതമാണെന്നു വരുത്തുന്ന സ്ത്രീപക്ഷവാദികളുടെ ചാനല്‍ചര്‍ച്ചകളും ഇരയുടെ സുരക്ഷിതത്വത്തെയാണു മുറിവേല്‍പ്പിക്കുന്നത്.
ഇത്തരമൊരവസ്ഥയില്‍ ഇരയെ ദുഷിച്ച കണ്ണോടെ കുടുംബാംഗങ്ങളും കാണുക. കുറ്റവാളികള്‍ക്കു രക്ഷാകവചമായി അന്വേഷണ റിപ്പോര്‍ട്ടുകളിലെ വീഴ്ചയും നീതിന്യായവ്യവസ്ഥയിലെ പഴുതുകളും ഉപയോഗപ്പെടുമ്പോള്‍ തകര്‍ന്നുപോകുന്നത് ഇരയുടെ ജീവിതമാണ്.
ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സര്‍വിസിന്റെ സര്‍വേയനുസരിച്ച് 85 ശതമാനം ഇരകളും കൗണ്‍സിലിങ്ങിനു വിധേയമാകുന്നുണ്ടെങ്കിലും 22 ശതമാനത്തിനു മാത്രമാണു മാനസികാരോഗ്യം തിരിച്ചുകിട്ടുന്നത്. 24 ശതമാനം വീട്ടുകാരാല്‍ മാറ്റിനിര്‍ത്തപ്പെടുന്നു. 45.3 ശതമാനത്തെ ബന്ധുക്കളും സമൂഹവും കൈയൊഴിയുന്നു.
കൈയൊഴിയപ്പെടുന്ന ഇരകള്‍ ആത്മഹത്യയിലേക്കോ മനോരോഗങ്ങളിലേക്കോ ലൈംഗികത്തൊഴിലിലേക്കോ മയക്കുമരുന്നുപയോഗത്തിലേക്കോ നയിക്കപ്പെടുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ നിര്‍ഭയപദ്ധതിപോലും കാര്യക്ഷമമല്ല.
ലൈംഗികാതിക്രമങ്ങളെയും സ്ത്രീവിരുദ്ധസമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുംവിധത്തിലാണു സിനിമയിലെ അശ്ലീലവ്യാപാരം. കുടുംബസമേതം ആസ്വദിക്കാന്‍ കഴിയാത്ത, അശ്ലീലതചാലിച്ച ഹാസ്യവും വഴിവിട്ട ലൈംഗികബന്ധവും അക്രമവും ആഭാസകരമായ സംഭാഷണങ്ങളും കിടപ്പറകളിലും കുളിമുറികളിലും ഒളിഞ്ഞുനോക്കുന്ന കഥാപാത്രങ്ങളും ചേര്‍ന്ന ചേരുവയായി സിനിമ മാറിയിരിക്കുന്നു.
ഇത്തരം ചേരുവകള്‍ ജനങ്ങളെ എത്രമാത്രം തെറ്റായി സ്വാധീനിക്കുമെന്നു വിസ്മരിക്കരുത്. സിനിമയിലെ കഥാപാത്രങ്ങള്‍ അനുവര്‍ത്തിക്കുന്ന കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും അതേപടി ജീവിതത്തില്‍ പകര്‍ത്തിയവരുടെ കഥകള്‍ വാര്‍ത്തകളില്‍ നിരന്തരം കാണാറുണ്ടല്ലോ. പരസ്യങ്ങളില്‍ സ്ത്രീസൗന്ദര്യത്തിന്റെ അശ്ലീലക്കച്ചവടമാണു നടക്കുന്നത്. ഏത് ഉല്‍പന്നം വിറ്റഴിക്കാനും സ്ത്രീയുടെ മാദകത്വം അനിവാര്യമാണെന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
1986 ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവയില്‍ സ്ത്രീയുടെ രൂപമോ ശരീരമോ അവയവഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തിപരമായോ സമൂഹത്തിന്റെ സാന്മാര്‍ഗികതയെ ഹനിക്കുന്ന വിധത്തിലോ ചിത്രീകരിക്കുന്നതു കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. നിയമം കര്‍ശനമാണെങ്കിലും വഴിവിട്ട പരസ്യങ്ങളെ നിയന്ത്രിക്കാനോ സ്ത്രീസൗന്ദര്യം കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനെതിരേ പ്രതിഷേധിക്കാനോ സമൂഹം ജാഗരൂകരാകുന്നില്ല.
ഇന്റര്‍നെറ്റ് സംവിധാനം സാര്‍വത്രികമായതോടെ മൂന്നു ദശലക്ഷക്കണക്കിനു പോണ്‍ഹബുകളിലൂടെ സമൂഹം തടസ്സമില്ലാതെ ലൈംഗികചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിരല്‍ത്തുമ്പില്‍ നഗ്നചിത്രങ്ങളുടെ പോര്‍ട്ടലുകളുമായാണു യുവസമൂഹം സഞ്ചരിക്കുന്നത്. ഇതിനെതിരേ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.
വന്‍കിട ഹോട്ടലുകളിലും പബ്ബുകളിലും നഗ്നനൃത്തവും ഡാന്‍സ് ബാറുകളും വര്‍ധിച്ചുവരുന്നു. യുവസമൂഹം ആസ്വാദനത്തിന്റെ മേച്ചില്‍പുറങ്ങള്‍ തേടി ഇത്തരം കേന്ദ്രങ്ങളിലെത്തുമ്പോള്‍ ലൈംഗികാരാജകത്വം പിടിവിടുന്നു. ലൈംഗികസദാചാരത്തെ വെല്ലുവിളിക്കുന്ന വസ്ത്രരീതിയെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ രക്ഷാകവചംകൊണ്ടു സമൂഹം പ്രതിരോധിക്കുമ്പോള്‍ സംഭവിക്കുന്നത് തെറ്റായ വസ്ത്രരീതി ലൈംഗികാതിക്രമങ്ങള്‍ക്കു കാരണമാകുന്നുവെന്നതാണ്.
പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ 40 ശതമാനം വര്‍ധിച്ചതായാണു റിപ്പോര്‍ട്ട്. ബലാത്സംഗക്കേസ് മൂന്നിരട്ടിയായി. 2016 ല്‍ മാത്രം 1644 ബലാത്സംഗക്കേസുകളുണ്ടായി. കേരള വനിതാ കമ്മിഷനില്‍ എഴുന്നൂറോളം ലൈംഗികാതിക്രമ പരാതികള്‍ പ്രതിമാസം ലഭിക്കുന്നു. ഇതില്‍നിന്നു സ്ഥിതിഗതികളുടെ ഭയാനകത ഊഹിക്കാം.
വനിതാകമ്മിഷന്റെ പ്രധാനപ്രവര്‍ത്തനം സ്ത്രീസുരക്ഷ ഉറപ്പുവരുത്തലാണ്. പരിമിതമായ അധികാരത്തില്‍ വീര്‍പ്പുമുട്ടുന്ന കമ്മിഷന് അതിനു കഴിയാതെ പോകുന്നു. 85 വയസ്സുള്ള സ്ത്രീയും മൂന്നുവയസ്സുള്ള കുട്ടിയും ഒരേപോലെ ലൈംഗികപീഡനത്തിന് ഇരയാവുന്നു. ലൈംഗികാതിക്രമങ്ങളില്‍ പലതും ഭയവും മാന്യതയുമൊക്കെയോര്‍ത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ്.
സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി നിസ്സാരവല്‍ക്കരിക്കാനാവില്ല. മാനവികബോധം നഷ്ടമാവുന്ന, മാതൃത്വത്തെ നിസ്സാരവല്‍ക്കരിക്കുന്ന, എല്ലാ ബന്ധങ്ങളിലും അശ്ലീലത കണ്ടെത്തുന്ന സമൂഹത്തിന്റെ ദാരുണപരിവര്‍ത്തനമാണത്. കച്ചവടവല്‍ക്കരിക്കപ്പെടുന്ന സ്ത്രീത്വത്തെയും സ്ത്രീസംരക്ഷണത്തിന്റെ പേരില്‍ മലയാളി നടത്തുന്ന പൊള്ളയായ ജല്‍പ്പനങ്ങളെയും കുറിച്ചു നാം ജാഗരൂകരാവേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago