HOME
DETAILS
MAL
ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടി
backup
January 18 2019 | 19:01 PM
പാരിസ്: ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ്വൈയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടി. ഇന്റര്‍പോള്‍ മുന്‍ പ്രസിഡന്റും ചൈനീസ് പൗരനുമായ മെങ്ങിന്റെ ഭാര്യ ഗ്രേസ് മെങ്ങാണ് തനിക്കും മക്കള്‍ക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് അധികൃതരെ സമീപിച്ചത്. നിലവില്‍ ഗ്രേസും ഇവരുടെ ഏഴു വയസുള്ള രണ്ടു മക്കളും ഇന്റര്‍പോള്‍ ആസ്ഥാനമായ ഫ്രാന്‍സിലെ ലയോണിലാണുള്ളത്. ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മെങ് ഹോങ്വൈയെ കാണാതായിരുന്നു. കഴിഞ്ഞ സെപറ്റംബറിലാണ് മെങ് ചൈന സന്ദര്‍ശിച്ചത്. നിലവില്‍ ചൈനീസ് പൊലിസിന്റെ കസ്റ്റഡിയിലാണ് അദ്ദേഹമുള്ളതെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."