ചിന്മയ വിദ്യാലയം 40 ാം വാര്‍ഷികം നാളെ
ആലപ്പുഴ: ആലപ്പുഴ ചിന്മയ വിദ്യാലയത്തിന്റെ 40 ാം വാര്‍ഷികാഘോഷം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷന്‍ കേരള റീജനല്‍ ഹെഡ് സ്വാമി വിവിക്താനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തും.ചിന്മയ വിദ്യാലയ വൈസ് പ്രസിഡന്റ് ജെ.കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ആലപ്പുഴ സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ്,കെ.എസ് പ്രദീപ്,ഡോ.ദീപുദേവ്,ഡോ.അമൃത,പി.വെങ്കിട്ടരാമയ്യര്‍,ഡോ.എസ്.ലാലി തുടങ്ങിയവര്‍ പ്രസംഗിക്കും.ചടങ്ങില്‍ ചിന്മയമിഷന്‍ മുന്‍ ഭാരവാഹികളെയും,വിദ്യാലയ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളെയും ആദരിക്കും.1976 ജൂണ്‍ 16ന് പഴവീട്ടിലാണ് ചിന്മയ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.1991 മുതലാണ് സിബിഎസി അംഗീകാരത്തോടെ കളര്‍കോട് ചിന്മയ വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. വാര്‍ത്താ സമ്മേളനത്തില്‍ ചിന്മയം വിദ്യാലയ സെക്രട്ടറി.പി.വെങ്കിട്ടരാമയ്യര്‍,എം.ആര്‍.മാധവന്‍നായര്‍,ഡോ.എസ്.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."