അനധികൃത സ്വത്ത് സമ്പാദനം; വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരേ കേസെടുക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായി വി.എസ് ശിവകുമാറിനെതിരേ കേസെടുക്കും. കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
യു.ഡി.എഫ് ഭരണ കാലത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് ഭരിച്ചിരുന്ന ശിവകുമാറിനെതിരേ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായതു മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അ്‌ന്വേഷണം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങിയതും അനധികൃതമായി വിദേശ യാത്രകള്‍ നടത്തിയയും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരേ ഉയര്‍ന്നത്.
വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതും ആഭ്യന്തര സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിജിലന്‍സ് ഡയരക്ടര്‍ക്ക് കൈമാറിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."