ഫണ്ടിന്റെ അപര്യാപ്തത: ദുര്‍ബല വിഭാഗങ്ങളുടെ വീട് നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കുന്നു
നാദാപുരം: വീട് നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ ഫണ്ട് അപര്യാപ്തമെന്ന പരാതി വ്യാപകമാകുന്നു. നിര്‍മാണം പൂര്‍ത്തീകരിക്കാനാകാതെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വീടു നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കുന്നു.
സര്‍ക്കാര്‍ അനുവദിക്കുന്ന പണം വീടുനിര്‍മാണത്തിനു തികയാത്തതാണ് ഗുണഭോക്താക്കളെ വലക്കുന്നത്.നാലു സെന്റ് ഭൂമിയും ബി.പി.എല്‍ അംഗങ്ങളുമായ ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് നിലവില്‍ സര്‍ക്കാരില്‍ നിന്നും വീട് നിര്‍മാണത്തിനു സഹായം ലഭിക്കുന്നത്. രണ്ടുലക്ഷം രൂപവരെയാണ് ഒരുകുടുംബത്തിനു സഹായമായി അനുവദിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയാറാക്കിയ മാനദണ്ഡമനുസരിച്ച് ഇപ്പോഴും വീടിനുള്ള ഫണ്ട് അനുവദിക്കുന്നതിനാല്‍ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
ഇതിനിടയില്‍നിര്‍മാണ മേഖലയില്‍ ഉണ്ടായ വന്‍വര്‍ധനവും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം,കൂലി വര്‍ധനവ് എന്നിവയുമാണ് വീട് നിര്‍മാണം പ്രതിസന്ധിയിലാക്കുന്നത്.
മലയോര മേഖലയില്‍ വാഹന സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് പ്രതിസന്ധി. ഇവിടങ്ങളില്‍ പലരുടേയും ഭൂമി കിടക്കുന്നത് കുത്തനെയുള്ള മലമുകളിലാണ്.
ഈ കടമ്പകള്‍ കടന്നു വീട് പണി ആരംഭിക്കുമ്പോഴേക്കും വന്‍ സാമ്പത്തിക ബാധ്യതയാണ് ഗുണഭോക്താക്കള്‍ക്ക് വന്നു ചേരുന്നത്. ഇതേ തുടര്‍ന്ന് ഫണ്ടു ലഭിച്ചിട്ടും പണിപൂര്‍ത്തിയാക്കാനാകാതെ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ മാത്രം വീട് നിര്‍മിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ പ്രയാസത്തിലായിരിക്കുകയാണ്. തുടക്കത്തില്‍ '75000 രൂപയായിരുന്നു വീട് നിര്‍മാണത്തിനു അനുവദിച്ചിരുന്നത്. പിന്നീട് ഈ തുക രണ്ടു ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. അഞ്ചു ഘട്ടങ്ങളിലായി അനുവദിക്കുന്ന തുകയില്‍ കേന്ദ്രം 70000 രൂപയും സംസ്ഥാന സര്‍ക്കാര്‍ 50000 രൂപയും ബാക്കി തുക ത്രിതല പഞ്ചായത്തുമാണ് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."