HOME
DETAILS

അപ്പര്‍കുട്ടനാട്ടില്‍ എള്ളുകൃഷി സജീവമാകുന്നു

  
backup
January 20 2019 | 05:01 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

ഹരിപ്പാട്: ഓണാട്ടുകരമേഖലകളില്‍ സജീവമായ എള്ളുകൃഷി അപ്പര്‍കുട്ടനാടന്‍ മേഖലകളിലും സജീവമാകുന്നു. ഒരു ഇടവേളക്ക് ശേഷമാണ് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ എള്ളു കൃഷിയുടെ തിരിച്ചുവരവ്. നെല്‍കൃഷിക്ക് നല്‍കിയ പരിഗണനകളോ സഹായങ്ങളോ എള്ളുകൃഷിക്ക് ലഭിക്കാതിരുന്നത് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വ്യാപകമായ എള്ളുകൃഷി അപ്രത്യക്ഷമാകാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ന് എള്ളിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മിക്ക കര്‍ഷകരും എള്ളുകൃഷിയില്‍ വ്യാപൃതരാകുകയാണ്.
നിരണം, വീയപുരം, എടത്വ മേഖലകളിലാണ് എള്ളുകൃഷി സജീവമാകുന്നത്. കരപ്രദേശങ്ങള്‍ എള്ളുകൃഷിക്ക് യോജിച്ച രീതിയിലാക്കിയാണ് എള്ളുകൃഷിചെയ്യുന്നത്. പാടശേഖരങ്ങളോട് ചേര്‍ന്നുള്ള ചിറകളിലും എള്ളുകൃഷിചെയ്യുന്നുണ്ട്. അടുക്കള തോട്ടങ്ങളിലും സജീവമാകുകയാണ് എള്ളുകൃഷി. ആരോഗ്യ പുഷ്ടിയും ഔഷധ മൂല്യവും ഉള്ളവയാണ് എള്ളെന്ന തിരിച്ചറിവാണ് എള്ളുകൃഷി സജീവമാകാനുള്ള ഒരുകാരണം. മഴക്കാലത്തല്ല കൃഷിതുടങ്ങുന്നതും വിളവെടുക്കുന്നതും. അതുപോലെ നെല്‍കൃഷിപോലെ ചെലവുള്ളതുമല്ല എള്ളുകൃഷിയെന്നതും എള്ളുകൃഷി വ്യാപകമാകാന്‍ മറ്റൊരുകാരണമാണ്. എള്ളിന് വലുപ്പക്കുറവാണെങ്കിലും ഔഷധഗുണവും പോഷകസമൃദ്ധിയും നോക്കിയാല്‍ മറ്റു പല വിളകളെക്കാളും വലിയവനാണിവന്‍. എള്ളു കൃഷിയുടെ ഈറ്റില്ലമാണ് ഓണാട്ടുകരയിലെ മണല്‍നിലങ്ങള്‍. 'സെസാമം ഇന്‍ഡിക്ക' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തില്‍ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു. മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളില്‍ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാള്‍ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിലും മുന്തിയതാണ്. പുതിയ എള്ളിനമാണ് തിലതാര. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രധാന എള്ളുല്‍പ്പാദന കേന്ദ്രങ്ങള്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍ കര്‍ണാടക മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് ,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. അളവില്‍ കുറവിലാണെങ്കിലും നമ്മുടെ സംസ്ഥാനത്തും എള്ളു കൃഷിയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകരയിലെ മണല്‍നിലങ്ങളിലാണ്.
മൂന്നാം വിളയായി നെല്‍പ്പാടങ്ങളില്‍ എള്ള് കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ഗുണങ്ങളുണ്ട്. മണ്ണില്‍ ലഭ്യമായ പോഷക മൂല്യങ്ങളും ജലാംശവും ഉപയോഗിച്ചാണ് എള്ളു വളരുന്നത്. മൂന്നാം വിളയായി എള്ളു കൃഷി ചെയ്യുമ്പോള്‍ കര്‍ഷകന് അധിക വരുമാനത്തിനു പുറമേ മണ്ണിനെയും തുടര്‍ന്നുള്ള നെല്‍കൃഷിക്ക് ഉതകുന്ന മിത്രകീടങ്ങളെയും പരിപോഷിപ്പിക്കാനും കഴിയും. വിളവിന്റെ അളവു നോക്കിയാല്‍ കേരളം എള്ളിന്റെ ഉല്‍പാദനക്ഷമതയില്‍ പിറകിലാണ്. വളക്കുറവുള്ള സ്ഥലത്തു കൃഷി ചെയ്യുന്നതും അശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിക്കുന്നതും വേനല്‍ മഴ വേണ്ടപ്പോള്‍ ലഭിക്കാത്തതുമാണു കേരളത്തില്‍ എള്ളു കൃഷിയെ പിറകോട്ടു വലിക്കുന്നത്. വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ പശിമരാശി മണ്ണാണ് എള്ളു കൃഷിക്ക് അനുയോജ്യം. കരക്കൃഷി ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലും വയല്‍ കൃഷി ജനുവരി, ഏപ്രില്‍ മാസങ്ങളിലും ചെയ്യാം. കരപ്പാടങ്ങളില്‍ മൂപ്പു കൂടിയ ഇനങ്ങളും നെല്‍പ്പാടങ്ങളില്‍ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്കു യോജിച്ചതെന്ന് വിദ്ഗധര്‍ ചൂണ്ടികാണിക്കുന്നു. വളരെ ചെറിയ വിത്തായതിനാല്‍ നിലം നല്ലവണ്ണം ഉഴുതശേഷം കട്ടകള്‍ ഉടച്ചു കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാന്‍. ഒരു ഹെക്ടര്‍ സ്ഥലത്തു വിതയ്ക്കാന്‍ അഞ്ചു കിലോ വിത്ത് മതിയാകും. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം. മറ്റു വിളകളെ അപേക്ഷിച്ചു പൊതുവെ കീടരോഗ ബാധ എള്ളിനു കുറവാണ്. ഇലകള്‍ മഞ്ഞനിറം ബാധിച്ചു കൊഴിഞ്ഞു തുടങ്ങുകയും കായ്കള്‍ മഞ്ഞനിറമാവുകയും താഴത്തെ കായ്കള്‍ വിളഞ്ഞു പൊട്ടുവാന്‍ തുടങ്ങുകയുമാണു വിളവെടുക്കുവാന്‍ പാകമായതിന്റെ ലക്ഷണം. രാവിലെയാണു ചെടികള്‍ പിഴുത് എടുക്കേണ്ടത്. ചെടിയുടെ ചുവടുഭാഗം മുറിച്ചു കളഞ്ഞതിനു ശേഷം ചെറിയ കെട്ടുകളാക്കി മൂന്നു നാലു ദിവസം തണലത്ത് അടുക്കിവയ്ക്കണം. പിന്നീട് ഇലകള്‍ കുടഞ്ഞു നാലു ദിവസം വെയിലത്ത് ഉണക്കുക. ചെറിയ കമ്പ് ഉപയോഗിച്ച് അടിച്ച് ഓരോ ദിവസവും വിത്തു പൊഴിച്ച് എടുക്കാം. ആദ്യത്തെ ദിവസം കിട്ടുന്ന എള്ള് വിത്തിന് ഉപയോഗിക്കാം. വിത്ത് വൃത്തിയാക്കി വെയിലത്ത് ഉണക്കി മണ്‍കുടം, പോളിത്തീന്‍കൂട്, തകര ടിന്‍ എന്നീ സംഭരണികളില്‍ സൂക്ഷിക്കാവുന്നതാണ്. നെല്‍കൃഷിക്ക് വേണ്ടിവരുന്ന ഭീമമായ ചെലവും, തൊഴിലാളിക്ഷാമവും, കീടനാശിനി പ്രയോഗങ്ങളും, യന്ത്രങ്ങളുടെ സഹായങ്ങളോ ഇല്ലാതെ എള്ളു കൃഷി ചെയ്യാമെന്നിരിക്കെ നെല്‍ കൃഷിക്ക് നല്‍കുന്ന പരിഗണന അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ എള്ളുകൃഷിക്ക് നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  7 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago