HOME
DETAILS

ജില്ലാ പഞ്ചായത്ത് ബജറ്റ് പാസായി

  
backup
June 15 2016 | 02:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ജൈവസമൃദ്ധി ബജറ്റ് അഞ്ചിനെതിരെ 20 വോട്ടുകള്‍ക്ക് പാസായി.
'പഴയ വീഞ്ഞും കുപ്പി'യുമായിരുന്നു ചര്‍ച്ചകളിലെമ്പാടും നിറഞ്ഞു നിന്നത്. ബജറ്റവതരണത്തില്‍ 50 മിനിട്ടോളം പ്രസിഡന്റിന്റെ ആമുഖം നീണ്ടെന്ന ആരോപണവും മാനദണ്ഡം മറികടന്ന് പ്രസിഡന്റ് തയാറാക്കിയ ബജറ്റ് വൈസ് പ്രസിഡന്റ് വായിക്കുകയായിരുന്നുവെന്നും ചര്‍ച്ചകളില്‍ ആക്ഷേപമുയര്‍ന്നു. ബജറ്റ് ഏകപക്ഷീയമോ ഒറ്റക്ക് ക്രമീകരിക്കേണ്ടതോ അല്ലെന്നും കൂട്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ തയാറാക്കുന്നതുമാണെന്നാന്നുമായിരുന്നു പ്രസിഡന്റ് വി.കെ മധുവിന്റെ മറുപടി. ബജറ്റ് പ്രസംഗം നീണ്ടത് ബജറ്റിന്റെ മികവ് കൊണ്ടാണെന്നും പഴയ വീഞ്ഞിനായി കുറേ തപ്പിയെങ്കിലും ഗുണമേന്‍മയുള്ള ഒന്നും കണ്ടത്തൊനായില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഗുണഭോക്തൃ കമ്മിറ്റികളുടെ മറവില്‍ ബിനാമി പ്രവര്‍ത്തനം അനുവദിക്കില്ല. ഇ-ടെണ്ടര്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യാസങ്ങള്‍ക്കപ്പുറം കൂട്ടായി പ്രവര്‍ത്തിച്ചാലെ ജനകീയ ബജറ്റ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂവെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ശൈലിജാ ബീഗം പറഞ്ഞു.
കാര്‍ഷിക മേഖലക്ക് ദിശാബോധം നല്‍കിയ ബജറ്റാണിതെന്നും വിഷരഹിത പച്ചക്കറി കൂടുതലായി ജനത്തിനത്തെിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ബി.പി മുരളി പറഞ്ഞു.
ബജറ്റില്‍ പുതിയയാതൊന്നുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ ശോഭനകുമാരിയുടെ ആരോപണം.
ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് രമാകുമാരി പറഞ്ഞു. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ തൊഴില്‍ നല്‍കാനുതകുന്ന സംരംഭങ്ങളും ബജറ്റില്‍ പറയുന്നില്ല. കഴിഞ്ഞ പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ ബജറ്റില്‍ അധികവും. വായന പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമുയരുമ്പോഴും ലൈബ്രേറിയന്‍മാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കുന്നതും പരിഗണിച്ചിട്ടില്ലെന്ന് രാമാകുമാരി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളിലെ വായനശാലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ജോസ് ലാല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഞെരുക്കിഞെരുക്കിയെന്ന ആരോപണം ശരിയല്ലെന്നും ഗുണഭോക്തൃകമ്മിറ്റികള്‍ നിര്‍ത്തലാക്കിയതിനോട് യോജിക്കുന്നുവെന്നും ആനാട് ജയന്‍ പറഞ്ഞു. നല്ലതിനെ നല്ലതെന്ന് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംയോജിത പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികളാവിഷ്‌കരിക്കണം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എഫ്.എം റേഡിയോകള്‍ ആരംഭിക്കണം. സാക്ഷരതാ കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago