മുത്തങ്ങ ആനപ്പന്തിയിലേക്ക് ഒരാനക്കുട്ടി കൂടിയെത്തി
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിയിലേക്ക് ഒന്നര വയസുള്ള ആണ് ആനക്കുട്ടിയെത്തി. തിങ്കളാഴ്ച തോല്‍പ്പെട്ടി റേഞ്ചില്‍ നിന്നും ലഭിച്ച ആനക്കുട്ടിയെയാണ് ഇവിടെയെത്തിച്ചത്. ട്രഞ്ചില്‍ വീണു കിടിക്കുകയായിരുന്ന ആനക്കുട്ടിയെ വനപാലകരാണ് കണ്ടെത്തിയത്. കാട്ടില്‍ ആനക്കൂട്ടത്തോടൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനം വകുപ്പ് മുത്തങ്ങയിലെത്തിക്കുകയായിരുന്നു.
മതിയായ ആഹാരം ലഭിക്കാത്തതിനാല്‍ ആനക്കുട്ടി ക്ഷീണിതനാണ്. വെറ്ററിനറി സര്ജന് ഡോ. ജിജി മോന്റെ നേതൃത്വത്തില്‍ തീവ്ര പരിചരണം നല്‍കിവരികയാണ്. ഇപ്പോളെത്തിച്ച ആനക്കുട്ടിയടക്കം മുത്തങ്ങയില്‍ നാല് ആനക്കുട്ടികളുണ്ട്. മെയ് 18ന് ഇവിടെയുണ്ടായിരുന്ന ആനക്കുട്ടി ചെരിഞ്ഞിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് റേഞ്ചില്‍ നിന്നെത്തിച്ച ആനയാണ് ചെരിഞ്ഞത്. കൂടാതെ മണ്ണാര്‍കാട് കൂട്ടംതെറ്റിയ ആനക്കുട്ടിയേയും ഇവിടേക്ക് എത്തിക്കാന്‍ നീക്കമുണ്ട്. ആനമൂളി ഫോറസ്റ്റ് റേഞ്ചിലെ കാഞ്ഞിരമ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിക്കു സമീപത്തെ കുഴിയില്‍ നിന്നാണ് ഞായറാഴ്ച രാത്രി ഒന്നരമാസം പ്രായമുള്ള ആനക്കുട്ടിയെ കിട്ടയത്. ശാരീരിക സ്ഥിതി വളരെ മോശമായതിനാല്‍ ഇത്രയും ദൂരം യാത്ര ചെയ്ത് മുത്തങ്ങിയിലെത്തിക്കാന് സാധിക്കാത്തതിനാല്‍ അവിടെ തന്നെ ചികിത്സ നല്‍കുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ ഈ ആനക്കുട്ടിയേയും മുത്തങ്ങിയിലേക്കെത്തിക്കുമെന്ന് ഡോ. ജിജി മോന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."