സംസ്ഥാനത്ത് അഞ്ച് എന്‍ജി., നാല് മെഡി. കോളജുകള്‍ക്ക് അംഗീകാരമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് എന്‍ജിനിയറിങ് കോളജുകളുടെയും നാല് മെഡിക്കല്‍ കോളജുകളുടെയും അംഗീകാരം റദ്ദാക്കി. എന്‍ജിനിയറിങ് കോളജുകളുടെ അംഗീകാരം സംസ്ഥാന സാങ്കേതിക സര്‍വകലാശാലയും മെഡിക്കല്‍ കോളജുകളുടേത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമാണ് റദ്ദാക്കിയത്. ഇതോടെ ഈ അധ്യയനവര്‍ഷം 550 മെഡിക്കല്‍, 8,202 എന്‍ജിനിയറിങ് സീറ്റുകള്‍ നഷ്ടമാകും. നിലവാരത്തകര്‍ച്ച, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനം എന്നിവയാണ് അനുമതി റദ്ദാക്കാന്‍ കാരണം.
കാസര്‍കോട് ജില്ലയിലെ സദ്ഗുരു നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സെന്റ് ഗ്രിഗോറിയസ് കോളജ് ഓഫ് എന്‍ജിനിയറിങ്, അഞ്ചലിലെ പിനക്കിള്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, തൃശൂരിലെ എറണാകുളത്തപ്പന് കോളജ്, ആലപ്പുഴയിലെ അര്‍ച്ചന കോളജ് ഓഫ് എന്‍ജിനിയറിങ്, ഒറ്റപ്പാലത്തെ പി.കെ ദാസ് മെഡിക്കല്‍ കോളജ്, പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍, വയനാട് ഡി.എം മെഡിക്കല്‍ കോളജ്, തൊടുപുഴയിലെ അല്‍ അഹ്സര്‍ എന്നിവയുടെ അനുമതിയാണു തടഞ്ഞത്. അനുമതി നിഷേധിച്ച എല്ലാ കോളജുകളിലെയും വിജയശതമാനം പതിനഞ്ചില്‍ താഴെയാണ്. ആകെ 96 ബി.ടെക് ബാച്ചുകളും 135 എം.ടെക് ബാച്ചുകളും ഇതോടെ ഇല്ലാതാകും. 5,766 ബി.ടെക്, 2,436 എം.ടെക് സീറ്റുകളുടെ കുറവാണ് ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."