HOME
DETAILS

സി.എ.ജി റിപ്പോര്‍ട്ടിലെ വിവാദ വില്ലകള്‍ സന്ദര്‍ശിച്ചു

  
backup
February 20 2020 | 03:02 AM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%9c%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡി.ജി.പിക്കും എ.ഡി.ജി.പിമാര്‍ക്കും ചട്ടവിരുദ്ധമായി പണിതുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന വിവാദ വില്ലകള്‍ യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ പി.ടി തോമസ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരടങ്ങുന്ന സംഘമായിരുന്നു വഴുതക്കാട് നിര്‍മാണം പുരോഗമിക്കുന്ന വില്ലകള്‍ സന്ദര്‍ശിച്ചത്.


സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെകൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും വില്ലകള്‍ സന്ദര്‍ശിച്ചശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിവൈ.എസ്.പി മുതല്‍ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകളില്ലാത്തപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ വില്ലകള്‍ നിര്‍മിച്ചത്. ഉദ്യോഗസ്ഥര്‍ക്കു വീട് വയ്ക്കാന്‍ കൊടുത്ത പണം വകമാറ്റിയ ഡി.ജി.പിയുടെ നടപടി ന്യായീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി അറിയാതെ കുറ്റം ചെയ്യാന്‍ ഒരു ഡി.ജി.പിക്കും ധൈര്യം ഉണ്ടാകില്ല.


കള്ളനെ കാവലേല്‍പ്പിക്കുന്നതുപോലെയാണ് ആഭ്യന്തര സെക്രട്ടറിയെ സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏല്‍പിച്ചത്. പിണറായി പറയുന്നതുപോലെ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി തയാറാക്കിയത്. അത് അംഗീകരിക്കില്ല.
ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ പ്രതിപക്ഷം തള്ളിക്കളയുന്നു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.
പൊലിസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പൊലിസുകാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ ദയനീയാവസ്ഥയില്‍ കിടക്കുമ്പോഴാണ് ആഡംബര വില്ലകള്‍ക്കായി കോടികള്‍ പൊടിച്ചത്. വില്ല നിര്‍മാണത്തില്‍ ഫണ്ട് വകമാറ്റിയത് ഗുരുതര വീഴ്ചയാണ്. ഇത് സി.ബി.ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍, സി.എം.പി നേതാവ് സി.പി ജോണ്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഡിവൈ.എസ്.പി മുതല്‍ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ പണിയാന്‍ അനുവദിച്ച തുക വകമാറ്റി ഡി.ജി.പിക്കും എ.ഡി.ജി.പിമാര്‍ക്കും ചട്ടവിരുദ്ധമായി വില്ലകള്‍ നിര്‍മിച്ചെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago