HOME
DETAILS

പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കരുത്

  
backup
February 24 2020 | 18:02 PM

editorial-psc-25-02-2020

 

യോഗ്യതയും കഴിവും കഠിനാദ്ധ്വാന ശീലവുമുള്ള യുവതീയുവാക്കളുടെ സ്വപ്നമാണ് പി.എസ്.സി വഴിയുള്ള സര്‍ക്കാര്‍ ജോലി. പണവും ശുപാര്‍ശയുമില്ലാതെ മികവിന്റെ മാത്രം അടിസ്ഥാനത്തില്‍ നേടിയെടുക്കാന്‍ കഴിയുന്നതാണ് പി.എസ്.സി വഴിയുള്ള സര്‍ക്കാര്‍ ജോലി എന്നായിരുന്നു അടുത്തകാലം വരെയുണ്ടായിരുന്ന വിശ്വാസം.
എന്നാല്‍ ഇന്ന് ആ വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയിരിക്കുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും പ്രണവും നസീമും ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകളില്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നാണ് പി.എസ്.സിയുടെ വിശ്വാസ്യത ചോരാന്‍ തുടങ്ങിയത്. തിരുവനന്തപുരത്തെ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്‌ഡോടെ അതിനു ശക്തിയേറി.

 

യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ഇത്തരമൊരു കള്ളക്കളിക്ക് ഒത്താശ ചെയ്തുകൊടുത്തത് തിരുവനന്തപുരത്തെ പി.എസ്.സി കോച്ചിങ് സെന്ററിലെ ജീവനക്കാരനായിരുന്നു എന്ന പരാതി അന്നുതന്നെ ഉയര്‍ന്നതാണ്. എന്നാല്‍ പി.എസ്.സി ആ വഴിക്ക് പൊലിസിനെക്കൊണ്ട് അന്വേഷിപ്പിക്കാതെ സ്വന്തംനിലയ്ക്ക് അന്വേഷിച്ച് നടപടിയെടുക്കുകയായിരുന്നു. അന്ന് അതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നെങ്കില്‍ പി.എസ്.സിയിലെ ഉന്നതോദ്യഗസ്ഥരും സെക്രട്ടേറിയറ്റിലെ ഉന്നതോദ്യഗസ്ഥരും തമ്മില്‍ നടക്കുന്ന അവിശുദ്ധ കച്ചവടത്തിന്റെ ഉള്ളുകളികള്‍ പുറത്തുവരുമായിരുന്നു. പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പില്‍ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ സംബന്ധിച്ച് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും പ്രണവിന്റെയും കേസുകള്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചതുമാണ്. എന്നാല്‍ അതേക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടായില്ല. അന്വേഷണം തളര്‍ത്തിയതില്‍ വിവാദ പരിശീലന കേന്ദ്ര നടത്തിപ്പുകാര്‍ക്ക് പങ്കുണ്ടായിരുന്നോ എന്ന് ഇനിയെങ്കിലും അന്വേഷിക്കണം.


റെയ്ഡ് ചെയ്യപ്പെട്ട തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ പരിശീലന സെന്ററുകള്‍ നടത്തുന്നവര്‍ സെക്രട്ടേറിയറ്റിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. തങ്ങളുടെ സ്ഥാപനത്തില്‍ പരിശീലനം നേടിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ് എന്നായിരുന്നു ഇവരുടെ പരസ്യം. ഇതില്‍ ആകൃഷ്ടരായി ധാരാളം ഉദ്യോഗാര്‍ഥികളാണ് കനത്ത ഫീസ് നല്‍കി ഇവരുടെ പരിശീലന കേന്ദ്രങ്ങളില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ ജോലി ഉറപ്പു നല്‍കണമെങ്കില്‍ പി.എസ്.സിയിലെ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു കിട്ടുന്നുണ്ടാകണം. സെന്ററുകള്‍ നടത്തുന്ന സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഓഫിസുകളില്‍ നടന്ന റെയ്ഡുകളില്‍ പണമിടപാടു സംബന്ധിച്ച രേഖകള്‍ പലതും കണ്ടുകിട്ടിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നതിനാലാവാം ഉദ്യോഗാര്‍ഥികളോട് കനത്ത ഫീസ് വാങ്ങിയതിന്റെ രേഖകള്‍ അപ്രത്യക്ഷമായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍വിസിലിരിക്കുമ്പോള്‍ മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗം സൈഡ് ബിസിനസായി കൊണ്ടുനടക്കുന്ന എത്രയോ പേരുണ്ട്. അവരെക്കുറിച്ചൊന്നും ഒരന്വേഷണവും സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല. സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത് ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പെട്ടില്ല എന്നത് അത്ഭുതകരമാണ്.


പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സ്വാധീനം ചെലുത്തിയും പണം നല്‍കിയും ചോദ്യപേപ്പര്‍ ചോര്‍ത്തി തങ്ങളുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ പഠിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കുന്നുണ്ടാവില്ലേ? പി.എസ്.സി പരീക്ഷാ നടത്തിപ്പു സംബന്ധിച്ച് അന്വേഷണം വേണമെന്ന് കഴിഞ്ഞ വര്‍ഷം കെ.എസ്.യുവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


പി.എസ്.സിയുടെ നിലവിലുള്ള അവസ്ഥ ആശങ്കയുളവാക്കുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്ത് പി.എസ്.സി വഴി നടന്ന നിയമനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് 2019 ഓഗസ്റ്റ് 29ന് ഹൈക്കോടതി ഉത്തരവായതാണ്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ അതിനു സന്നദ്ധമായിട്ടില്ല. കഴിഞ്ഞ വര്‍ഷം പല പ്രാവശ്യമാണ് ഹൈക്കോടതി പി.എസ്.സിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.


പി.എസ്.സിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. പി.എസ്.സിയിലെ ഉന്നതോദ്യോഗസ്ഥരും പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. പി.എസ്.സിയില്‍ നടക്കുന്ന മുഴുവന്‍ ക്രമക്കേടുകളും പുറത്തുവരണമെങ്കില്‍ സ്വതന്ത്രമായ ഒരന്വേഷണം തന്നെ വേണം. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷാനാളമാണ് സ്വാര്‍ത്ഥരായ ചില മാഫിയകള്‍ ഊതിക്കെടുത്തിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago