HOME
DETAILS
MAL
പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ധര്‍ണ
backup
June 16 2016 | 02:06 AM
കരുനാഗപ്പള്ളി: പെട്രോള്‍, പാചക വാതക വിലകള്‍ അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയിലും, മാര്‍ക്സിസ്റ്റ് അക്രമണത്തിലും പ്രതിഷേധിച്ച് 20 ന് രാവിലെ 10 ന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ കൂട്ടധര്‍ണ നടത്താന്‍ കരുനാഗപ്പള്ളി ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു.മെമ്പര്‍ നാരായണപിള്ള ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എന്‍. അജയകുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ആര്. രാജശേഖരന്, കെ.ജി.രവി, ചിറ്റുമൂല നാസര്‍, തൊടിയൂര്‍ രാമചന്ദ്രന്, എം. അന്‍സാര്‍, റ്റി. തങ്കച്ചന്, കെ.കെ.സുനില്‍കുമാര്‍, മുനമ്പത്ത് വഹാബ്, കെ.രാജശേഖരന്, എം. ശിവരാമന്, നീലികുളം സദാനന്ദന്, സി.ഒ കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."