ചെങ്കല്‍ ഖനനം ഭീഷണിയായിട്ടും നടപടിയെടുത്തില്ല; ഉദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: ഏറനാട് എളയൂര്‍ പിടിവള്ളി മലയിലെ ചെങ്കല്‍ ഖനനം പ്രദേശവാസികള്‍ക്ക് ഭീഷണിയായിട്ടും നടപടി സ്വീകരിക്കാത്ത ജിയോളജിസ്റ്റിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുമെതിരേ മനുഷ്യാവകാശ കമ്മിഷന്‍. ജില്ലാ ചെങ്കല്‍ ക്വാറി ഖനന ആക്ഷന്‍ ഫോറത്തിന് വേണ്ടി ഒ. വേലായുധന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ക്വാറി പ്രവര്‍ത്തനത്തില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചില്ലെന്ന നാട്ടുകാരുടെ ആരോപണം തള്ളിക്കളയാനാവില്ലെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ക്വാറിയുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ എല്ലായ്‌പ്പോഴും പാലിക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റും എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറും മലിനീകരണ നിയന്ത്രണ ബോര്‍ഡും കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."