HOME
DETAILS
MAL
കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച
backup
March 05 2017 | 05:03 AM
പട്ന: ബൈക്കിലെത്തിയ രണ്ടുപേര്‍ മൊബൈല്‍ ഷോറൂം ഉടമയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് രണ്ട് ലക്ഷം രൂപയും 30 മൊബൈല്‍ ഫോണുകളും കവര്‍ന്നു. പട്നയില്‍ നിന്ന് 134 കി.മീറ്റര്‍ മാറി രോഗ്താസ് ജില്ലയിലെ സസാറം പട്ടണത്തിലായിരുന്നു സംഭവം. പങ്കജ് കുമാര്‍ എന്നയാളുടെ കണ്ണിലാണ് മുളകുപൊടിയെറിഞ്ഞത്. കണ്ണില്‍ മുളകുപൊടി വീണതിനാല്‍ മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."