മരക്കടവ് പ്രദേശത്തെ കടുവയെ കൂട് സ്ഥാപിച്ച് പിടികൂടും
പുല്‍പ്പള്ളി: മരക്കടവ് പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയായ കടുവയെ കൂടു സ്ഥാപിച്ച് പിടികുടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരക്കടവില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചു.
പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റുന്നതിനും കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും കൂടു സ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് സി.സി.എഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനും വനം മന്ത്രിയെ നേരില്‍ കണ്ട് കൂടു സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഐ.സി ബാലകൃഷ്ണന് എം.എല്‍.എയെ ചുമതലപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ചെയര്‍മാനായും ചെതലയം റെയ്ഞ്ചര്‍ വി രതീശന് കണ്‍വീനറായും കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ഒ.ആര് രഘു ജോര്‍ജ് തട്ടാംപറമ്പില്‍, ജോസഫ് പെരുവേലി, ജോസ് നെല്ലേടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."