HOME
DETAILS
MAL
എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി
backup
March 05 2017 | 19:03 PM
പേരാമ്പ്ര: എളമാരന്‍ കുളങ്ങര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ് ഘോഷയാത്രക്കിടെ ആന ഇടഞ്ഞത് ജനങ്ങളെ ഏറെ നേരം പരിഭ്രാന്തരാക്കി. പട്ടണത്തിലൂടെ എഴുന്നള്ളിപ്പ് ഘോഷയാത്ര ക്ഷേത്രത്തിന്റെ കിഴക്കെ നടക്കടുത്ത് എത്തിയപ്പോഴാണ് ആന അസ്വസ്ഥത പ്രകടിപ്പിച്ചത്. തൊട്ടുമുന്‍പില്‍ നീങ്ങുന്ന പ്രകാശസംവിധാനം മൂലമാണ് ആന തിരിഞ്ഞ് നില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് ഒപ്പമുള്ള ജീവനക്കാരുടെ ഭാഷ്യം. ഘോഷയാത്രയില്‍ ഉണ്ടായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഭയന്നോടാന്‍ ശ്രമിച്ചത് പലര്‍ക്കും അപകടം വരുത്തി. ഓട്ടത്തിനിടയില്‍ വീണവരും മൊബൈല്‍ ഫോണുകളും പണവും നഷ്ടപ്പെട്ടവരുണ്ട്. അസ്വസ്ഥത പ്രകടിപ്പിച്ച ആനയെ ജീവനക്കാര്‍ പഴയ പെട്രോള്‍ പമ്പിനടുത്ത് തളച്ചിരിക്കുകയാണ്. ആനക്ക് മദത്തിന്റെ സ്വഭാവമുണ്ടോയെന്ന് പരിശോധിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."