HOME
DETAILS

കാലികമായ ചര്‍ച്ചകളുമായി മദീനാപാഷന്‍

  
backup
March 05, 2017 | 7:56 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%af-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf



ഹുദൈബിയ്യ (ഗൂഡല്ലൂര്‍): കാലിക പ്രസക്തങ്ങളായ ചര്‍ച്ചകളുടെ ഇടമായി നീലഗിരി ജില്ലാ എസ്.കെ.എസ്.എസ്.എഫ് മദീനാപാഷന്‍. കെ.പി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തില്‍ കാളാവ് സൈതലവി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഗ്രാന്റ് അസംബ്ലി പി.കെ മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്തു.
ശുഐബ് നിസാമി പെരിയശോല അധ്യക്ഷനായി. ഉത്തമ സമുദായമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ച സമുദായത്തിലെ നെടുംതൂണുകളാണ് യുവസമൂഹമെന്നും പാരത്രിക വിജയമാണ് നമ്മുടെ ലക്ഷ്യമെന്നും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട് പറഞ്ഞു. നീലഗിരി മദീനാ പാഷന്‍ ക്യാംപ് നാം നമ്മുടെ ബാധ്യത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാചകരും സ്വഹാബത്തും നിര്‍വഹിച്ച ദൗത്യമാണ് സമസ്തയും അതിന്റെ പോഷക ഘടകങ്ങളും മുറുകെ പിടിക്കേണ്ടത്. സമൂഹം ജീര്‍ണതയിലേക്കും അപധ സഞ്ചാരങ്ങളിലേക്കും നീങ്ങികൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് എസ്.കെ.എസ്.എസ്.എഫുകാര്‍ക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
27 വര്‍ഷങ്ങള്‍ പിന്നിട്ട എസ്.കെ.എസ്.എസ്.എഫ് നടന്ന് വന്നത് കനല്‍പദങ്ങളിലൂടെയായിരുന്നെന്നും 90കളില്‍ പ്രതിരോധത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയെ വാദിനൂറിലൂടെ സമൂഹം ഏറ്റെടുക്കുകയായിരുന്നെന്നും എസ്.വൈ.എസ് വയനാട് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ പറഞ്ഞു. മദീനാ പാഷന്‍ ക്യാംപില്‍ എസ്.കെ.എസ്.എസ്.എഫ് ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് വഴി സമൂഹത്തിലെ കാലിക വിഷയങ്ങളില്‍ ഇടപെട്ട്‌കൊണ്ട് സംഘടന നടത്തിയ സമരങ്ങളും പ്രവര്‍ത്തനങ്ങളും സമുദായം ഏറ്റെടുത്തുവെന്നും യുവ സമൂഹം തീവ്രവാദത്തിലേക്ക് വഴിതെറ്റി സഞ്ചരിക്കുന്നുവെന്നതും ബിദഈ വിഘടിത പ്രസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങള്‍ സമൂഹത്തില്‍ തുറന്നു കാണിച്ചതും എസ്.കെ.എസ്.എസ്.എഫാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് മോഡേണ്‍ യുഗത്തിലും സമുദായത്തിന്റെ വക്താക്കള്‍ അനുകരിക്കേണ്ടത് പ്രവാചകന്‍ മുഹമ്മദ് നബിയെ തന്നെയാണന്നും വര്‍ത്തമാന കാലത്ത് പ്രവാചക ചര്യകള്‍ക്കും പ്രസക്തി ഏറിവരികയാണന്നും ഇത് പുതു തലമുറക്ക് പരിചയപ്പെടുത്തലാണ് മദീനാ പാഷന്റെ ലക്ഷ്യമെന്നും എസ്.കെ.എസ്.എസ്.എഫ് സീനിയര്‍ നേതാവ് അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു.
ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ മദീനാ പാഷന്‍ ക്യാംപില്‍ മൂന്നാം സെഷനില്‍ ഉസ്‌വത്തുന്‍ ഹസന എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ശരീഫ് ദാരിമി, എം.സി സൈതലവി മുസ്‌ലിയാര്‍, സൈതലവി റഹ്മാനി, ഹാരിസ് ഫൈസി വിലങ്ങൂര്‍, ഫള്‌ലുറഹ്മാന്‍ ദാരിമി, റിയാസ് പാട്ടവയല്‍, ഹനീഫ ഫൈസി കോഴിപ്പാലം, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സലീം ഫൈസി, ടി.പി മുനീര്‍ ചെമ്പാല, സുലൈമാന്‍ ഫസ്റ്റ്‌മൈല്‍, ശിഹാബുദ്ദീന്‍ യമാനി പങ്കെടുത്തു. ഫള്ല്‍ സ്വാഗതവും ദില്‍ശാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  7 days ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  7 days ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  7 days ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  7 days ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  7 days ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  7 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  7 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  7 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  7 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  7 days ago