HOME
DETAILS

ആര്‍.ഡി.ഒ ഉത്തരവ് നടപ്പാക്കണം

  
backup
March 05 2017 | 20:03 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%92-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95



തൃശൂര്‍: ചരിത്രപ്രസിദ്ധമായ കൂട്ടംകുളം സമരത്തിന്റെ മണ്ണില്‍ അയിത്താചരണത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ദേവസ്വം അധികൃതര്‍ അടച്ച പൊതുവഴി തുറന്നുകൊടുക്കണമെന്ന ആര്‍.ഡി.ഒ. ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വഴി തുറക്കല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് ആറിന് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ പൊതുയോഗം ചേരും. കാലങ്ങളായി പെരുവല്ലിപ്പാടത്തെ നൂറുകണക്കിനു ദലിതു കുടംബങ്ങളുടെ ആശ്രയമായിരുന്ന വഴി ധിക്കാരപൂര്‍വം കോണ്‍ക്രീറ്റ് കാലുകളും മറ്റും സ്ഥാപിച്ച് തടയുകയായിരുന്നു. ഇതിനെതിരേ വിവിധ ദലിത് സംഘടനകളും രാഷ്ട്രീയസംഘടനകളും പ്രക്ഷോഭവുമായി മുന്നോട്ടുവന്നു. എന്നിട്ടും നിയമവിരുദ്ധമായി അടച്ച വഴി തുറക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
നഗരസഭയും ജാതിവിവേചനത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. ശവങ്ങളും മത്സ്യങ്ങളും കൊണ്ടുപോകുന്നതുകൊണ്ടാണ് വഴിയടച്ചതെന്ന അസത്യപ്രചാരണവും ദേവസ്വം അധികൃതര്‍ നടത്തി.
ത്യാഗോജ്വലമായ സമരത്തിലൂടെ വഴി നടക്കാനുള്ള അവകാശം നേടിയെടുത്ത ദലിതരെയും വഴി ഉപയോഗിക്കുന്ന ഇതര സമുദായക്കാരെയും അവഹേളിക്കുന്ന തരത്തിലാണ് അധികൃതര്‍ നിലപാടെടുടത്തത്. ഇതിനെതിരെ ദലിത് സംഘടനാ പ്രവര്‍ത്തകര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ആര്‍.ഡി.ഒയ്ക്ക് കൈമാറി.
നടവഴി പുറംപോക്കാണെന്നു വ്യക്തമാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് വഴി തുറന്നുകൊടുക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
എന്നാല്‍ ആ ഉത്തരവിനെ മറികടക്കാന്‍ ദേവസ്വം തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും വിജയിച്ചില്ല. പൊതുവഴിയിലെ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന ആര്‍.ഡി.ഒ. ഉത്തരവുണ്ടായത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

qatar
  •  3 days ago
No Image

സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്

Business
  •  3 days ago
No Image

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ

International
  •  3 days ago
No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago