കൊവിഡ്: ഓസ്ട്രലിയയിലും അമേരിക്കയിലും മരണം സ്ഥിരീകരിച്ചു
ബെയ്ജിങ്: യു.എസിലും ഓസ്‌ട്രേലിയയിലും കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളിലും ആദ്യമായാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. വാഷിങ്ടണില്‍ അന്‍പത് വയസ് പ്രായമുളള ഒരു പുരുഷനാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അമേരിക്കയിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എഴുപതുകാരനാണ് മരിച്ചത്. ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ യാത്രക്കാരായിരുന്നു ഇവര്‍.
കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ പൗരന്‍മാര്‍ യാത്ര നടത്തരുതെന്ന് യു.എസ് ഭരണകൂടം നിര്‍ദ്ദേശിച്ചു. ചൈനയില്‍ നിന്നും വരുന്നതവര്‍ക്ക് യു.എസ് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."