HOME
DETAILS
MAL
വിലക്ക് ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
backup
March 06, 2017 | 5:24 AM
സിയോള്‍: വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു.
ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നാണ് മിസൈലുകള്‍ പരീക്ഷിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തോംചാംഗ്‌റി മേഖലയില്‍ നിന്നായിരുന്നു വിക്ഷേപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."