HOME
DETAILS

യു.പിയിലെ മുസ്‌ലിം-സിഖ് ഭൂമിത്തര്‍ക്കം രമ്യമായി പരിഹരിച്ചു

  
backup
March 02, 2020 | 5:27 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%ad
 
 
ലഖ്‌നൗ: പൗരത്വ നിയമത്തിലും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയിലും മുസ്‌ലിംകള്‍ക്ക് തണലേകിയ സിഖുകാര്‍ക്ക് തിരികെ മധുരം നല്‍കി യു.പിയിലെ മുസ്‌ലിംകള്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ സിഖ്-മുസ്‌ലിം ഭൂമിത്തര്‍ക്കം പരിഹരിച്ചു.
ഗുരുദ്വാരയ്ക്ക് സമീപമുള്ള ഭൂമി 2010ല്‍ സിഖുകാര്‍ വാങ്ങിയിരുന്നു. ഗുരുദ്വാര സമുച്ചയം വിപുലീകരിക്കാനായി അവിടത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ഇതില്‍ ഒരു പള്ളിയുമുണ്ടായിരുന്നു. ഇതോടെ കേസ് സുപ്രിം കോടതിയിലെത്തി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ സിഖ് സമൂഹം മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന സമീപനത്തിന് നന്ദി പറഞ്ഞാണ് ഭൂമിത്തര്‍ക്കം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ തയാറായത്. പകരം  മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ മറ്റൊരു ഭൂമി നല്‍കും. പത്തുവര്‍ഷമായി തുടരുന്ന പശ്ചിമ യു.പിയിലെ ഭൂമി പ്രശ്‌നമാണ് ഇതോടെ തീരുമാനമായത്.  
പൗരത്വ പ്രതിഷേധങ്ങളിലും ശേഷം നടന്ന മുസ്‌ലിം വംശഹത്യയിലും വലിയ സഹകരണവും സഹായങ്ങളുമാണ് സിഖുകാര്‍ നടത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കു ഭക്ഷണം നല്‍കാന്‍ തന്റെ ഫ്‌ളാറ്റ് സിഖുകാരന്‍ വിറ്റിരുന്നു. ഇതിനു പുറമേ സംഘ്പരിവാര്‍ ആസുത്രിതമായി ഡല്‍ഹിയില്‍ നടത്തിയ മുസ്‌ലിം വംശഹത്യയില്‍  മുറിവേറ്റവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ടുവന്നതും അവരായിരുന്നു.
ഗുരുദ്വാരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലയാണ് മസ്ജിദ് നിര്‍മിക്കുന്നത്. പള്ളിയുടെ ശിലാസ്ഥാപനത്തില്‍ പ്രാദേശിക സിഖ് നേതാക്കളും പങ്കെടുത്തു. ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥതയില്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടവും പ്രധാന പങ്കുവഹിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago