HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതി: കേന്ദ്രം ഒളിച്ചോടുന്നെന്ന് ടി.എന്‍ പ്രതാപന്
backup
March 02 2020 | 05:03 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം തുടരുമ്പോഴും സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേന്ദ്രം ഒളിച്ചോടുന്നുവെന്ന് ടി.എന്‍ പ്രതാപന് എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജി ഡിസംബര്‍ 18ന് കോടതിയുടെ പരിഗണനയ്ക്ക് വരികയും പ്രാരംഭവാദം ആരംഭിച്ചതുമാണ്.
അന്ന് ഹരജികളില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയമനുവദിച്ച കോടതി കേസ് ജനുവരി 22ലേക്ക് മാറ്റി.
ജനുവരി 22 ന് ഹരജി വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തില്ല. മനഃപൂര്‍വം കോടതിനടപടികള്‍ വൈകിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."