HOME
DETAILS

മക്കള്‍ക്ക് ഡിഗ്രി വേണോ,  അച്ഛന്‍ ലഹരി തൊടരുത് !; വിചിത്ര സർക്കുലറുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

  
backup
March 02, 2020 | 5:52 AM

parents-and-students-must-avoid-liquor-strange-circular-from-calicut-university2020
നിലമ്പൂര്‍: മദ്യം ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ ഇനിമുതല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശം ലഭിക്കില്ല. 2020-21 അധ്യായന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശം ലഭിക്കൂ. ലഹരിവിരുദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫെബ്രുവരി 27ന് പുതിയ ഉത്തരവ് ഇറക്കിയത്. 
കോളജുകള്‍ക്ക് പുറമെ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് ബാധകമാണ്. 
 
ലഹരിവസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തിക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പുവച്ച് നല്‍കേണ്ടത്. 
 
കഴിഞ്ഞ വര്‍ഷം ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു മുമ്പാകെ എത്തിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ് ശുപാര്‍ശ നടപ്പാക്കാന്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിരിക്കുന്നത്. 
 
യൂണിവേഴ്‌സിറ്റി പഠന വിഭാഗം മേധാവികള്‍ക്കും എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ എത്തിച്ചിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago