മംഗലപുരത്ത് ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി നാല് ഹോട്ടലുകള്‍ അടപ്പിച്ചു
മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും അാരോഗ്യ വിഭാഗവും ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
നാലു ഹോട്ടലുകള്‍ അടപ്പിച്ചു. ഹൈവേയില്‍ കോരാണിയിലെ ഇന്ദ്രന്‍സ്, ഹൈവേ ഹൈനസ്, മംഗലപുരം ജങ്ഷനിലെ അല്‍ത്താഫ്, ബിസ്മി എന്നീ ഹോട്ടലുകളാണ് അടപ്പിച്ചത്. ഇതില്‍ പൂട്ടിയ അല്‍ത്താഫ് ഹോട്ടല്‍ ഉദ്യോഗസ്ഥര്‍ പോയതിനു ശേഷം വീണ്ടും തുറന്നു. പഞ്ചായത്ത് നല്കിയ പരാതിയെത്തുടര്‍ന്ന് മംഗലാപുരം പൊലിസെത്തി വീണ്ടും അടപ്പിച്ചു.
മേഖലയിലെ ഇരുപത് കടകളിലാണ് പരിശോധന നടത്തിയത്. വിവിധയിടങ്ങളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മത്സ്യവും വിവിധയിനം കറികളും പിടിച്ചെടുത്തു. പലയിടത്തും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലങ്ങളും പാചകപ്പുരകളും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. പല കടകളും ലൈസന്‍സ് ഇല്ലാതെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇങ്ങനെയുള്ള എട്ട് കടകളില്‍ നിന്നും 4300 രൂപ പിഴ ഈടാക്കി. ചെമ്പകമംഗലത്തെ രണ്ട് ബേക്കറി നിര്‍മാണ യൂനിറ്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്നിട്ട നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പഞ്ചായത്ത് അസി. സെക്രട്ടറി വി. രാജേന്ദ്രന് നായര്‍, മെഡിക്കല്‍ ഓഫീസര്‍, മിനി പി. മണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ. ജിഷ, മുഹമ്മദ് മാഹീന്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അാര്. ശ്രീകല, പഞ്ചായത്ത് ക്ലര്‍ക്ക് ജോഷി, സ്റ്റാന്‍ിംഗ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, ജയ്മോന് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
വരുംദിവസങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."