സുരേഷ് സോമന് നവോദയ റിയാദ് യാത്രയയപ്പ് നൽകി
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖജാൻജിയുമായ സുരേഷ് സോമന് യാത്രയയപ്പ് നൽകി. ന്യൂ സനയായിലെ മീട്ടാ സ്വിച്ച്‍ഗിയർ എന്ന സ്ഥാപനത്തിൽ സ്റ്റോർ സൂപ്പർ വൈസർ തസ്തികയിൽ ജോലിയിലായിരുന്ന സുരേഷ് കവിയും മികച്ച പ്രസംഗികനുമാണ്. നവോദയുടെ വളർച്ചയിൽ മികച്ച പിന്തുണ നൽ കിയ സുരേഷ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽ കി.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ വെട്ടിയാർ എന്ന സ്ഥലത്ത് സോമൻ - ഗൗരി ദമ്പതികളുടെ പതിനൊന്നാമത്തെ മകനായിരുന്നു സുരേഷ്. ഐ ടി ഐ പഠനത്തിനുശേഷം രണ്ടു വർഷം ഡൽഹിയിലും 6 വർഷം മുംബൈയിലും ജോലി ചെയ്തശേഷം 2000 -ലാണ് സൗദിയിലെത്തുന്നത്. പ്രവാസ ജീവിതത്തിൽ സുഹൃത്തുക്കൾക്കും പൊതുരംഗത്തും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് 20 വർഷത്തെ പ്രവാസ ജീവിതത്തിനോട് വിട പറഞ്ഞു സുരേഷ് മടങ്ങുന്നത്. അമ്പിളി സുരേഷ് ഭാര്യയും ഐശ്വര്യ മകളുമാണ്.
നവോദയ കേന്ദ്ര കമ്മിറ്റി, ബത്ത യൂണിറ്റ്, ഷിഫാ യുണിറ്റ്, നവോദയ കുടുംബവേദി, ന്യൂ സനായ യൂണിറ്റ്, മുറൂജ് യൂണിറ്റ് എന്നീ ഘടകങ്ങൾ ഫലകവും ഉപഹാരങ്ങളും കൈമാറി. യാത്രയയപ്പ് യോഗത്തിൽ നവോദയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ബാബുജി യോഗം ഉദ്‌ഘാടനം ചെയ്തു. പൂക്കോയ തങ്ങൾ സുരേഷിന്റെ പ്രൊഫൈൽ വായിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, കുമ്മിൾ സുധീർ, വിക്രമലാൽ, നിസാർ അഹമ്മദ്, ഹേമന്ദ്, ശ്രീരാജ്, ഹാരിസ്, അനിൽ പിരപ്പൻകോട്, സജീർ, ജയ്ജിത്ത്, അനിൽ മണമ്പൂർ, മനോഹരൻ, സുബൈർ, ഗോപിനാഥ്, അനിൽ മുഹമ്മദ്, സക്കീർ മണ്ണാർമല, ലളിതാംബിക, ശിവപ്രസാദ്, മിഥുൻ, അനീഷ്, ഷാജു പത്തനാപുരം, ജേക്കബ് ചാക്കോ, അലി, ഹനീഫ എന്നിവർ സംസാരിച്ചു. റിയാദ് മ്യുസി ക്ലബ് ഗായകരുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."