പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഐക്യ ദാർഢ്യ ഉപവാസം നടത്തി
ജിദ്ദ: മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കും വിധം മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ശഹീൻ ബാഗ് സമരത്തിനും ഐക്യ ദാർഢ്യം പ്രഖാപിച്ച് കൊണ്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഷറഫിയ എയർലൈൻസ് ഇമ്പാല ഗാർഡൻ ഓപൺ ഗ്രൗണ്ടിൽ ഐക്യദാർഢ്യ ഉപവാസം നടത്തി. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എം.എ ഗഫൂർ സമരത്തിന് നേതൃത്വം നൽകി. ഡൽഹി നരഹത്യക്കെതിരെ കൃത്യമായ ഇടപെടലുകൾ നടത്താത്ത ഡൽഹി സർക്കാരിന്റെ മൗനം സംശയമുളവാക്കുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള പോലീസ് പൗരന്മാരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നത്, ഇന്ത്യയുടെ യശസ്സിന് വിദേശ രാജ്യങ്ങളിൽ കളങ്കമുണ്ടാക്കുന്നതായി വിദേശ ദൃശ്യ മാധ്യമങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഉപവാസ സമരം ഉദ്‌ഘാടനം ചെയ്ത് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.
സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് നാസർ വെളിയംകോട്, നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, അബ്ദുറഹ്മാൻ എന്ന ഇണ്ണ്യാക്ക, എന്നിവർ സംസാരിച്ചു. മുദ്രാവാക്യം വിളികളും, പ്രതിഷേധ ഗാനങ്ങളും, ചടങ്ങിന് സമരാവേശം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസാക്ക് മാസ്റ്റർ, വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, സിസി കരീം, ഷൌക്കത്ത് ഒഴുകൂർ, നാസർ മച്ചിങ്ങൽ, ബാവ എ.കെ എന്നിവരും വിവിധ മണ്‌ഡലം ഭാരവാഹികളും ഉപവാസത്തിൽ പങ്കെടുത്തു.
ജിദ്ദ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞ പരിപാടി ജില്ലാ ഭാരവാഹികളായ സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ,ജുനൈസ് കെ.ടി,ജലാൽ തേഞ്ഞിപ്പലം,സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ,സുൽഫിക്കർ ഒതായി, എന്നിവർ സമരം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."