റിലയന്‍സ് ജിയോ സിം എങ്ങനെ കാന്‍സല്‍ ചെയ്യാം
അല്‍ഭുതകരമായ കുതിച്ചുചാട്ടമാണ് റിലയന്‍സ് ജിയോ സിം നേടിയത്. തുടക്കം മുതല്‍ നല്‍കിയ ഓഫറുകള്‍ തന്നെയാണ് ജിയോയെ മറ്റുള്ള കമ്പനികളെയെല്ലാം പിന്തള്ളി കുറഞ്ഞകാലം കൊണ്ട് മുന്‍പിലെത്തിച്ചത്. സൗജന്യ ഡാറ്റയും വോയിസ് കോളും നല്‍കിയതോടെ ഇന്ത്യയുടെ മൊബൈല്‍ സേവന രംഗം തന്നെ മാറ്റമറിക്കപ്പെട്ടു. മറ്റു കമ്പനികളും സമാനമായ പല ഓഫറുകളും നല്‍കിത്തുടങ്ങിയെന്നതാണ് മറ്റൊരു പ്രത്യേകത.
ആദ്യം സെപ്തംബറില്‍ തുടങ്ങി ഡിസംബര്‍ 31 ന് അവസാനിക്കുന്ന ഓഫര്‍ നല്‍കിയായിരുന്നു ജിയോയുടെ തുടക്കം. പിന്നീടത് ഹാപ്പി ന്യൂ ഇയര്‍ ഓഫറിലൂടെ മൂന്നു മാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കി. മുന്‍പുണ്ടായിരുന്ന ദിനേന 4 ജി.ബിയെന്ന പരിധി ഒരു ജി.ബിയായി വെട്ടിച്ചുരുക്കിയെങ്കിലും ഉപഭോക്താക്കള്‍ക്കു വലിയ നിരാശയൊന്നുമുണ്ടായില്ല. അങ്ങനെ ആറു മാസക്കാലം ഒരു ചിലവുമില്ലാതെ ജിയോയുടെ ഇന്റര്‍നെറ്റ് ഡാറ്റ ആസ്വദിച്ചു.
ഇനിയതു നിര്‍ത്താന്‍ പോവുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ പണം നല്‍കേണ്ടി വരും. ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേക്ക് മാറിയയാല്‍ മാത്രമാണ് ഓഫറില്‍ തുടരാനാവൂ. 99 രൂപ നല്‍കി മാര്‍ച്ച് 31 നു മുന്‍പ് അംഗമാവേണ്ടി വരും. കൂടാതെ ഓരോ മാസവും 303 രൂപയുടെ റീച്ചാര്‍ജ്ജും ചെയ്യണം. ഇതോടെയാണ് ജിയോ ഉപേക്ഷിക്കാന്‍ ചിലര്‍ തയ്യാറെടുക്കുന്നത്.
നിങ്ങളുടെ സിം പ്രീപെയ്ഡ് ആണോ പോസ്റ്റ്‌പെയ്ഡ് ആണോ?
ജിയോ പ്രീപെയ്ഡിലും പോസ്റ്റ്‌പെയ്ഡിലുമുണ്ട്. രണ്ടിന്റെ ഓഫറുകളും വ്യത്യസ്തമാണ്. ജിയോ സിം കാന്‍സല്‍ ചെയ്യാനും ഇതുരണ്ടും വേര്‍തിരിച്ചറിയണം. എങ്ങനെ ഇതു തിരിച്ചറിയാം...
1. മൈ ജിയോ ആപ്പ് തുറക്കുക. ഇതില്‍ മൈ ജിയോയ്ക്കു സമീപത്തെ ഓപ്പണ്‍ ബട്ടണ്‍ ടാപ് ചെയ്യുക.
2. നിങ്ങളുടെ ജിയോ നമ്പറും പാസ്‌വേഡും വച്ച് ഓപ്പണ്‍ ചെയ്യുക.
3. ഇടതുവശത്തു നിന്ന് സൈ്വപ്പ് ചെയ്താല്‍ മെനു കാണാനാവും.
4. ഇതില്‍ മൈ പ്ലാന്‍സ് ടാപ് ചെയ്യുക.
ഇതോടെ സിം ഏതാണെന്നു തുറന്നുവരും.
നിങ്ങളുടെ ജിയോ പ്രീപെയ്ഡ് സിം എങ്ങനെ കാന്‍സല്‍ ചെയ്യാം
പ്രീപെയ്ഡ് സിം സിമ്പിളായി കാന്‍സല്‍ ചെയ്യാനാവും. ഫോണില്‍ നിന്ന് സിം പുറത്തെടുക്കുക. ഇത് മൂന്നുമാസക്കാലം ഉപയോഗിക്കാതെ വച്ചാല്‍ മതി. 90 ദിവസത്തിനുശേഷം പ്രീപെയ്ഡ് സിം കാന്‍സല്‍ ആയിക്കോളും.
പോസ്റ്റ്‌പെയ്ഡ് സിം എങ്ങനെ കാന്‍സല്‍ ചെയ്യാം
ഇതിനായി ഒറ്റവഴിയേ ഉള്ളൂ. കസ്റ്റമര്‍ കെയറില്‍ വിളിക്കുക, അല്ലെങ്കില്‍ ജിയോ സ്‌റ്റോര്‍ സന്ദര്‍ശിക്കുക, എന്നിട്ട് സിം കാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങളോട് കാരണം ചോദിക്കും. ആവശ്യം സ്വീകരിച്ചാല്‍ ഏഴ് പ്രവര്‍ത്തിദിവസത്തിനിടയ്ക്ക് കാന്‍സലാവും. 90 ദിവസം കാത്തിരിക്കേണ്ട ആവശ്യമില്ലെങ്കില്‍ പ്രീപെയ്ഡ് സിമ്മിന്റെ കാര്യത്തിലും ഇങ്ങനെ സാധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."