കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലെ കുടുംബത്തെ അപമാനിച്ച് മന്ത്രി: അവര്‍ രണ്ടുപാര്‍ട്ടിക്കാരുടെ പണി കളഞ്ഞു, അച്ഛന് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമേ അറിയൂ, കടകംപള്ളിയുടെ അധികപ്രസംഗത്തിനെതിരേ പ്രതിഷേധം
തിരുവനന്തപുരം: കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലെ കുടുംബത്തെ മന്ത്രി പൊതുചടങ്ങില്‍വെച്ച് അപമാനിച്ചതായി പരാതി. അവര്‍ക്ക് വീട് കൈമാറുന്ന ചടങ്ങില്‍ തന്നെയാണ് മന്ത്രി അവഹേളിച്ചത്.
വീടിന്റെ താക്കോല്‍ കാമാറുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു വീട്ടമ്മയേയും ഭര്‍ത്താവിനെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി അപമാനിച്ചത്.
ഇവരുടെ സ്വകാര്യജീവിതത്തെക്കുറിച്ചു പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ അധികപ്രസംഗം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം തുടങ്ങിയത്. കുട്ടികളുടെ അച്ഛന്‍ മഹാ കുഴപ്പക്കാരനാണെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഇയാള്‍ക്ക് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.
ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. ആ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോ. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. അയാള്‍ അയാളുടെ വഴിക്ക് പോകട്ടെ. അച്ഛന്‍ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാള്‍ മഹാകുഴപ്പക്കാരനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അയാള്‍ വരുന്നത്. തിരിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാള്‍. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്.' എന്നും പൊതു ചടങ്ങിനിടെ പറഞ്ഞതിനെതിരേയാണ് മന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."