രാമകൃഷ്ണ കുറിപ്പിന്റെ വീടിന് പെട്രോള്‍ ബോംബേറ്
കാട്ടാക്കട: കള്ളിക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണ കുറിപ്പിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവംബോംബ് എറിഞ്ഞ ശേഷം വീടിനു നേരെ കല്ലെറിയുകയും ചെയ്തു.
ശബ്ദം കേട്ട് പുറത്തു ഇറങ്ങിയപ്പോള്‍ തീ ആളിപ്പടരുന്നതും അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും വീട്ടുകാര്‍ കണ്ടു.കലേറില് വീടിന്റെ വാതില്‍ പാളിയും തകര്‍ന്നു. വീടിന്റെ മുന്‍വശത്തിരുന്ന സൈക്കിളും സ്കൂട്ടറും കത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സി.പി.എം കാട്ടാക്കട ഏരിയാകമ്മിറ്റി അംഗം കെ.ജി.വിജയകുമാറിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തി .നെയ്യാര്‍ഡാം പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്,ഏരിയാ സെക്രേട്ടറി ജി.സ്റ്റീഫന്‍ എന്നിവര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി.കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് കാട്ടാക്കട ഏരിയാ സെക്രേട്ടറി ജി.സ്റ്റീഫന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."