ജില്ലയില്‍ കുട്ടികള്‍ക്കായി കാവല്‍ പദ്ധതി
തൊടുപുഴ: സംയോജിത ശിശു സംരക്ഷണ പദ്ധതിയായ കാവലിന്റെ ജില്ലാതല മീറ്റ് തൊടുപുഴയില്‍ നടന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോസ് എന്‍. സിറില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുനിസിഫ് മജിസ്ട്രേറ്റ് ആന്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്‍ണാണ്ടസ് അധ്യക്ഷയായി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്കി സ്വഭാവ പരിവര്‍ത്തനം നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാനസിക പ്രശ്നങ്ങള്‍കൊണ്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ബയോ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് നല്‍കും. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ സോഫി ജേക്കബ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ലിസി തോമസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് പി ജി ഗോപാലകൃഷ്ണന്, ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം എച്ച് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബംഗളൂരു നിംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. കവിത, ശ്രീനേഷ് എസ്. അനില്‍ എന്നിവര്‍ കാവല്‍ പദ്ധതി അവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."