തകര്‍ത്ത് പെയ്ത് വേനല്‍മഴ വടക്കാഞ്ചേരി നഗരം വെള്ളക്കെട്ടിലമര്‍ന്നു
വടക്കാഞ്ചേരി: കാത്ത് കാത്തിരുന്ന വേനല്‍മഴ ഒടുവില്‍ തകര്‍ത്ത് പെയ്തപ്പോള്‍ വടക്കാഞ്ചേരി നഗരം വെള്ളക്കെട്ടിലമര്‍ന്നു. ഓട്ടുപാറ ബസ് സ്റ്റാന്‍ഡും, പരിസരവും ചെളിക്കുണ്ടായി.
ആകെ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഭീമന്‍ കുഴികളിലെല്ലാം മുട്ടോളം വെള്ളമാണ്. ഇത് യാത്രക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. സര്‍വ്വ ശുദ്ധി നടപ്പിലാക്കുന്ന നഗരസഭയില്‍ ഒട്ടും ശുചിത്വമില്ലാതെ കിടക്കുകയാണ് ബസ് സ്റ്റാന്‍ഡും സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന റോഡും, നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
ബസ് സ്റ്റാന്‍ഡിന് ഉള്‍വശവും അനുബന്ധ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ട് വരികയാണെങ്കിലും ഇതൊന്നും ആരും ചെവികൊള്ളുന്നില്ല.വടക്കാഞ്ചേരി നഗരത്തില്‍ കാനകള്‍ മുഴുവന്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം മുഴുവന്‍ സംസ്ഥാന പാതയിലൂടെ ഒഴുകി പോകുന്ന സ്ഥിതിയാണ്.
അടിയന്തരമായി ബസ് സ്റ്റാന്‍ഡും,റോഡും ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ മഴ കനത്താല്‍ ദുരിതം ഇരട്ടിയാകുമെന്ന അവസ്ഥയും നിലനില്‍ക്കുകയാണ്. വരവൂര്‍, ആറങ്ങോട്ടുകര, മങ്കര, കരുമത്ര മേഖലകളിലും കനത്ത മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."