HOME
DETAILS

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും തിരിച്ചടി, ടൂറിസം മേഖല ഗുരുതര പ്രതിസന്ധിയില്‍

  
backup
March 06 2020 | 06:03 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d

 

 

 


കൊച്ചി: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും തിരിച്ചടി നേരിട്ടതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല ഗുരുതര പ്രതിസന്ധിയിലേക്ക്. വിനോദ സഞ്ചാര മേഖലയില്‍ സംരംഭകര്‍ പലരും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലാണ്. ഏറ്റവുമൊടുവില്‍ കൊവിഡ് ഭിതിയാണ് വിനോദ സഞ്ചാര മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്.


മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതോടെ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലകളിലെല്ലാം സന്ദര്‍ശകരുടെ എണ്ണം കുത്തനെ കുറഞ്ഞു.ആഗോള തലത്തില്‍തന്നെ ആഡംബര കപ്പലുകളുടെ യാത്ര പ്രതിസന്ധിയിലായതോടെ ക്രൂയിസ് ടൂറിസം സാധ്യതകളും ഇല്ലാതായി.


ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിദേശ വിനോദ സഞ്ചാരികളും ഏപ്രില്‍, മെയ് മാസങ്ങളിലെ മധ്യവേനല്‍ അവധിക്കാലത്ത് ആഭ്യന്തര ടൂറിസ്റ്റുകളുമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുക. എന്നാല്‍, ഇക്കുറി ഡിസംബര്‍ മുതല്‍തന്നെ വിനോദ സഞ്ചാര മേഖലയില്‍ പ്രതിസന്ധികളും ആരംഭിച്ചു. പൗരത്വ നിയമത്തിനെതിരായി രാജ്യം മുഴുവന്‍ പ്രക്ഷോഭം ആരംഭിച്ചതോടെ തന്നെ പല വിദേശ വിനോദ സഞ്ചാരികളും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ തുടങ്ങിയിരുന്നു. അതിനിടെ, വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. അനിവാര്യ കാരണങ്ങളാലല്ലാതെ വിദേശയാത്ര അരുതെന്നാണ് നിര്‍ദേശം. ഇതോടെ,വിനോദ യാത്രക്ക് ഒരുങ്ങിയിരുന്നവര്‍ യാത്ര റദ്ദാക്കുകയും ചെയ്തു. അമേരിക്ക, യു.കെ, കാനഡ, ഇറ്റലി, ഇസ്രായേല്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബുക്കിങ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദായെന്ന് കൊച്ചിയിലെ ടൂറിസം സംരംഭകര്‍ പറയുന്നു.


വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ വിമാനത്താവളത്തിലെ ടാക്‌സി സര്‍വിസുകള്‍ മുതല്‍, കൊച്ചിയിലെ ഹോംസ്റ്റേ, ആലപ്പുഴയിലെ ഹൗസ്‌ബോട്ട്, മൂന്നാറിലെയും വയനാടിലെയും കോവളത്തെയുമൊക്കെ റിസോര്‍ട്ടുകള്‍, കൊച്ചിയിലെയും മറ്റും വ്യാപാരികള്‍ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ പകുതിയില്‍ താഴെയാണ് വിനോദ സഞ്ചാരികളുടെ എണ്ണമെന്നും സംരംഭകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  9 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago