HOME
DETAILS
MAL
ഇ-മാലിന്യം ശേഖരിക്കാന്‍ നടപടി
backup
June 17 2016 | 22:06 PM
മലപ്പുറം:സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ഇ-മാലിന്യം (കംപ്യൂട്ടര്‍, ഫാന്‍, ബാറ്ററി, പ്രിന്റര്‍, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, ബള്‍ബ്, സി.എഫ്.എല്‍, എ.സി മുതലായവ) ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്കു കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ഭരണ കാര്യാലയവും ശുചിത്വമിഷനും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ഓഫിസുകളിലെ ഇ-മാലിന്യത്തിന്റെ ഇനം തിരിച്ചുള്ള കണക്കുകള്‍ ശുചിത്വമിഷന്‍ ഓഫിസില്‍ നേരിട്ടോ റാൊഹുാ@ഴാമശഹ.രീാ എന്ന വിലാസത്തിലൊ ജൂണ്‍ 30നകം അയയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."