ആത്മീയത ഉള്ക്കരുത്താക്കുകയാണ് വിജയ മാര്‍ഗം: ഹമീദലി ശിഹാബ് തങ്ങള്‍
അരിമ്പ്ര: ഭൗതികതയെ അവഗണിക്കുകയും പാരത്രിക വിജയം ലക്ഷ്യമാക്കുകയുമാണ് ഔലിയാക്കളുടെ മാര്‍ഗമെന്നും അവരുടെ ജീവിതത്തെ ഉള്ക്കരുത്തായി സ്വീകരിക്കുകയാണ് മഹാന്മാരോടുള്ള ആദരവിന്റേയും സ്നേഹത്തിന്റെയും മാര്‍ഗമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. പ്രതിസന്ധികളുടേയും പ്രലോഭനങ്ങളുടേയും സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ പാരത്രിക മാര്‍ഗത്തില്‍ ചിട്ടപ്പെടുത്തണം.
അരിമ്പ്ര ഉസ്താദിനെ പോലുള്ള മഹാന്മാരുടെ ജീവിതചര്യയിലൂടെ അതിനുള്ള പാഠങ്ങളാണ് ലഭിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. അരിമ്പ്ര അബൂബക്കര്‍ മുസ്ലിയാരുടെ പതിമൂന്നാം ഉറൂസ് മുബാറക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമര്‍ മുസ്ലിയാര് തനിയാംപുറം ദ്വിദിന ഉറൂസിന് കൊടി ഉയര്‍ത്തി.അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി.മജ്ലിസുന്നൂര്, മൗലീദ് മജ്ലിസ് എന്നിവ നടന്നു. ടി.മൂസ ഹാജി അധ്യക്ഷനായി. അലി ഫൈസി എടക്കര, ഇ.പി അഹമ്മദ് കുട്ടി മുസ്ലിയാര്, സി.ടി സൈതലവി മുസ്ലിയാര്, ഒ.അലവി മുസ്ലിയാര്, ഇ.സി മോയിന്‍ ഹാജി, എം.അലി മാസ്റ്റര്‍ നേതൃത്വം നല്കി.
സമാപന ദിനമായ ഇന്നു വൈകിട്ട് ഏഴിന് ദുആ സമ്മേളനം നടക്കും.കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."